‘5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലങ്ങളുണ്ട്​ നിങ്ങൾക്ക്​’; സി.പി.ഐയോട്​ സി.പി.എം

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തെ പോ​ലും ബാ​ധി​ക്കും വി​ധം ഉ​പ​നേ​തൃ​പ​ദ​വി​യി​ലെ ത​ർ​ക്കം പ​ര​സ്പ​രം ചെ​ളി​വാ​രി​യെ​റി​യ​ലു​ക​ളി​ലേ​ക്കും വ​ഴി​മാ​റു​ന്നു. പി​ണ​റാ​യി വി​ജ​യ​നെ ക​ട​ന്നാ​ക്ര​മി​ച്ചു​ള്ള സി.​പി.​ഐ അ​സി​സ്റ്റ​ന്‍റ്​ സെ​ക്ര​ട്ട​റി സ​ത്യ​ൻ ​മൊ​കേ​രി​യു​ടെ ജ​ന​യു​ഗം ലേ​ഖ​ന​ത്തി​ന്​ പി​ന്നാ​ലെ രൂ​ക്ഷ പ​രി​ഹാ​സ​വു​മാ​യി സി.​പി.​എം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സി.​എ​ൻ. മോ​ഹ​ന​ൻ രം​ഗ​​ത്തെ​ത്തി. ‘ര​ണ്ട്​ ല​ക്ഷം വോ​ട്ടു​ള്ള നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ 5000 വോ​ട്ട് കി​ട്ടു​ന്ന എ​ത്ര മ​ണ്ഡ​ല​ങ്ങ​ൾ സി.​പി.​ഐ​ക്കു​ണ്ട് സ​ർ’​ എ​ന്നാ​ണ്​ മോ​ഹ​ന​ന്‍റെ ചോ​ദ്യം. ‘എ​ന്നും മു​ന്ന​ണി​യി​ൽ സ​മ്മ​ർ​ദ​ത​ന്ത്ര​മാ​ണ് ഈ ​പാ​ർ​ട്ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​എം ശ്രീ ​ആ​യി​രു​ന്നു ഇ​വ​രു​ടെ വി​പ്ല​വാ​യു​ധം. ആ ​സ​മ​യ​ത്ത് അ​ക​ത്തു​നി​ന്നാ​ക്ര​മി​ച്ച് ഗ​വ​ൺ​മെ​ന്റി​നെ നാ​ണം​കെ​ടു​ത്തി. അ​തി​ന്റെ തു​ട​ർ​ച്ച​കൂ​ടി​യാ​ണ് നി​യ​മ​സ​ഭ തോ​ല്‍വി. എ​ന്തോ മ​ഹാ​ത്യാ​ഗം ചെ​യ്താ​ണ് കേ​ര​ള​ത്തി​ൽ മു​ന്ന​ണി​യു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഭ​ര​ണം ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ഭാ​വം’ -മോ​ഹ​ന​ൻ പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച സി.​പി.​ഐ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​നു​മു​ണ്ട്​ മോ​ഹ​ന്‍റെ പ​രി​ഹാ​സം. സി.​പി.​ഐ​യു​ടേ​ത് വി​ല​കു​റ​ഞ്ഞ സ​മ്മ​ർ​ദ ത​ന്ത്ര​മാ​ണെ​ന്നും സാ​ധാ​ര​ണ സം​സ്ഥാ​ന​ത്തെ ഒ​രു കൊ​ച്ചു കാ​ര്യ​ത്തി​ന്റെ പേ​രി​ൽ ‘ഈ ​അ​ഖി​ലേ​ന്ത്യ​ൻ​മാ​ർ’ ഒ​ന്നും ക​യ​റി വാ​ളെ​ടു​ക്കാ​റി​ല്ലെ​ന്നു​മാ​ണ്​ മോ​ഹ​ന​ൻ പ്ര​തി​ക​രി​ച്ച​ത്.

മു​ന്ന​ണി​യെ​ന്ന രാ​ഷ്ട്രീ​യ പ്ലാ​റ്റ്​​ഫോ​മി​​ന്‍റെ സാം​ഗ​ത്യം ത​ന്നെ ചോ​ദ്യം ചെ​യ്യും വി​ധ​മാ​ണ്​ പ​രി​ധി​വി​ട്ട്​ പ​ര​സ്യ പോ​ര​ടി​ക്ക​ൽ. അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ങ്ങ​നെ തെ​രു​വി​ൽ ഏ​റ്റു​മു​ട്ടും വി​ധ​മാ​യി​ട്ടി​ല്ല. എ​ല്ലാ​വ​രും പ​ര​സ്യ പ്ര​തി​ക​ര​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തി​നെ നി​യ​ന്ത്രി​ക്കേ​ണ്ട മു​ന്ന​ണി നേ​തൃ​ത്വ​മാ​ക​ട്ടെ ഒ​രു​പ​ക്ഷം ചേ​ർ​ന്ന് നി​ശ​ബ്ദ​മാ​യി സി.​പി.​ഐ ആ​വ​ശ്യ​ത്തെ നി​രാ​ക​രി​ക്കു​ക​യു​മാ​ണ്. മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക്​ ത്രാ​ണി​യു​ള്ള ക​ക്ഷി​നേ​താ​ക്ക​ളും മു​ന്ന​ണി​യി​ലി​ല്ല. എ​ൽ.​ഡി.​എ​ഫി​ലെ 11ഓ​ളം പാ​ർ​ട്ടി​ക​ളി​ൽ എ​ട്ട്​ ക​ക്ഷി​ക​ൾ​ക്ക്​ നി​യ​മ​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യ​മി​ല്ല. ശേ​ഷി​ക്കു​ന്ന മൂ​ന്ന്​ പാ​ർ​ട്ടി​ക​ളി​ൽ സി.​പി.​എ​മ്മും സി.​പി.​ഐ​യും ഒ​ന്നി​ച്ച്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന​ത്​ പോ​ലും വാ​ർ​ത്ത​യാ​കും​വി​ധ​മാ​ണ്​ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം. സി.​പി.​ഐ​യു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക്​ പി​ന്നി​ൽ സി.​പി.​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പ​രോ​ക്ഷ പി​ന്തു​ണ​യു​​​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ സി.​പി.​ഐ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടും ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ മൗ​നം പു​ല​ർ​ത്തു​ന്ന​തും ​​​ശ്ര​ദ്ധേ​യം. മു​ഖ്യ​മ​ന്ത്രി​യാ​യ പി​ണ​റാ​യി​ക്ക്​ കി​ട്ടി​യി​രു​ന്ന പി​ന്തു​ണ പ്ര​തി​പ​ക്ഷ നേ​താ​വാ​യ പി​ണ​റാ​യി​ക്ക്​ പാ​ർ​ട്ടി​യി​ൽ കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ്​ ​ഈ ​നി​സ്സം​ഗ​ത​യി​ൽ​നി​ന്ന് വെ​ളി​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - How many constituencies do you have that get 5000 votes CPM to CPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.