രൂപമാറ്റം നീക്കിയില്ല, അതിനാലാണ് ഫിറ്റ്നസ് നിഷേധിച്ചത്; ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ്

മ​ല​പ്പു​റം: അ​രീ​ക്കോ​ട് കി​ഴി​ശ്ശേ​രി​യി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ ഷൗ​ക്ക​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ ഭാ​ഗ​ത്ത് പി​ഴ​വി​ല്ലെ​ന്ന് ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ട്. ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ച​ത് രൂ​പ​മാ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ത്ത​തി​നാ​ലെ​ന്ന് റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. രൂ​പ​മാ​റ്റ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും ചെ​യ്തി​ല്ല. അ​തു​കൊ​ണ്ടാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ര​സി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

ഷൗ​ക്ക​ത്ത് 2021 ജൂ​ൺ ഏ​ഴി​നാ​ണ് പു​തി​യ ഓ​ട്ടോ​റി​ക്ഷ വാ​ങ്ങി​യ​ത്. ആ​ദ്യ​ത്തെ ര​ണ്ട് വ​ർ​ഷം ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല. 2023 ആ​ഗ​സ്റ്റ് 17ന് ​ആ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും 2025 ആ​ഗ​സ്റ്റ് 16 വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ക​യും ചെ​യ്തു. ര​ണ്ടാ​മ​ത്തെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി 2025 ന​വം​ബ​ർ 11ന് ​കൊ​ണ്ടോ​ട്ടി എ.​എം.​വി.​ഐ മു​മ്പാ​കെ വാ​ഹ​നം ഹാ​ജ​രാ​ക്കി.

എ​ന്നാ​ല്‍, സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ര​സി​ച്ചു. ഡ്രൈ​വ​ർ സീ​റ്റി​ലെ ആം ​റെ​സ്റ്റു​ക​ൾ, കൂ​ർ​ത്ത മെ​റ്റ​ൽ വീ​ൽ ക​പ്പു​ക​ൾ, ഡ്രൈ​വ​ർ ക്യാ​ബി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വെ​ൽ​ഡ് ചെ​യ്ത സ്റ്റീ​ൽ റെ​യി​ലി​ങ്ങു​ക​ൾ, യാ​ത്ര​ക്കാ​രു​ടെ ക്യാ​ബി​ന്റെ വ​ല​തു​വ​ശ​ത്ത് ഉ​യ​ർ​ത്തി വെ​ൽ​ഡ് ചെ​യ്ത സ്റ്റീ​ൽ റെ​യി​ലി​ങ്ങു​ക​ൾ എ​ന്നി​വ നീ​ക്കം ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ദേ​ശി​ച്ചു. ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ ശേ​ഷം വീ​ണ്ടും പ​രി​ശോ​ധ​ന​ക്കാ​യി ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​പ്ര​കാ​രം വീ​ണ്ടും പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ച്ച​പ്പോ​ഴു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ഷൗ​ക്ക​ത്ത് ​ഫേ​സ്ബു​ക്കി​ലു​ടെ പ​ങ്കു​വെ​ച്ച​ത്.

സ്റ്റീ​ൽ റെ​യി​ലി​ങ്ങു​ക​ൾ ഒ​ഴി​കെ ഉ​ദ്യോ​ഗ​സ്ഥ​ൻ നി​ർ​ദേ​ശി​ച്ച മ​റ്റു മാ​റ്റ​ങ്ങ​ളെ​ല്ലാം ഷൗ​ക്ക​ത്ത് വ​രു​ത്തി​യി​രു​ന്നു. റെ​യി​ലി​ങ്ങു​ക​ൾ കൂ​ടി നീ​ക്കം ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ഷൗ​ക്ക​ത്ത് ത​ന്നെ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. വീ​ഡി​യോ​യി​ലു​ള്ള​ത് പ്രേം​കു​മാ​ർ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​യാ​ൾ 2026 മാ​ർ​ച്ച് 16ന് ​കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര സ​ബ് ആ​ർ.​ടി.​ഒ ഓ​ഫി​സി​ലേ​ക്ക് സ്ഥ​ലം​മാ​റി​പ്പോ​യി. പി​ന്നീ​ട് സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി ഷൗ​ക്ക​ത്ത് വാ​ഹ​നം കൊ​ണ്ടു​വ​ന്നി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.