ചെങ്ങന്നൂര്‍: പട്ടികജാതി വിഭാഗത്തില്‍പെട്ട വീട്ടമ്മക്ക് നീതി കിട്ടാത്തതില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ ശനിയാഴ്ച രാത്രി വൈകിയും സത്യഗ്രഹത്തിൽ. പുലിയൂർതോനക്കാട് പൊറ്റമേല്‍ തറയില്‍ വീട്ടിൽ പി.കെ. പ്രസന്നയാണ്(48) ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്.
2017 നവംബര്‍ 17ന് പ്രസന്നക്ക് വീടുവെക്കാന്‍ വേണ്ടി മാവേലിക്കര തഴക്കര വഴിവാടിയില് നിന്നും മുള്ളിലവ് മരം വാങ്ങിയിരുന്നു. ഇത് സമീപത്തുള്ള തടിമില്ലില്ഉ രുപ്പടികളാക്കിയിരുന്നു. എന്നാല്‍, കൂലി കൊടുക്കാന്‍ സാധിക്കാഞ്ഞതിനാല്‍ യഥാസമയം ഉരുപ്പടികള്‍ എടുക്കാനായില്ല.
2017 ഡിസംബര്‍ 10ന് പണവും സംഘടിപ്പിച്ച് ഉരുപ്പടി എടുക്കാന്‍ ചെന്നപ്പോള്‍ അവിടെ ഇല്ലെന്ന് പറഞ്ഞു. ഉടമയോട് അന്വേഷിച്ചപ്പോള്‍ തടിയുരുപ്പടികള്‍ ചിതലെടുക്കുന്നത് കണ്ടതിനാല്‍ മറ്റൊരാള്‍ക്ക് വിറ്റുവെന്നായിരുന്നു മറുപടി. തടിയുരുപ്പടികളുടെ വില നല്കാന് മില്ലുടമ തയാറായില്ല. ഈ പ്രശ്നത്തില്‍ നീതിലഭിക്കാന്വേണ്ടി പ്രസന്ന ഏറെക്കാലമായി ചെങ്ങന്നൂര്‍ പൊലീസ് സ്്റ്റേഷൻ കയറിയിറങ്ങുകയാണ്. എന്നാൽ, ഇവരെ പൊലീസ് വീട്ടിലേക്ക് മടക്കി അയക്കുകയാണ് പതിവ്. പക്ഷാഘാതവും ഹൃദ്രോഗവും ഉള്ള ഇവർ മരുന്നു വാങ്ങാന്‍പോലും ബുദ്ധിമുട്ടുകയാണ്. മൂന്ന് കുട്ടികളുടെ മാതാവ് കൂടിയായ ഇവര്‍ നീതി ലഭിക്കുംവരെ പൊലീസ് സ്റ്റേഷന് മുന്നില്‍ ഇരിക്കാനാണ് തീരുമാനമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.