Posted On
date_range Updated On
date_range ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു
ആലപ്പുഴ: ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകൾ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. കരുവാറ്റ താമല്ലാക്കൽ കളഭം വീട്ടിൽ ഗോപിനാഥൻപിള്ളയുടെ ഭാര്യ ലത ( 62 ) ആണ് മരിച്ചത്.
പുലർച്ചെ അഞ്ചോടെ ദേശീയ പാതയിൽ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം പുലരിയിൽ അമ്പലപ്പുഴ ക്ഷേത്രദർശനത്തിനായി അയൽവാസികളായ മറ്റു നാലുസ്ത്രീകളുമായി ഓട്ടോറിക്ഷയിൽപോകുമ്പോൾ നിയന്ത്രണം തെറ്റിയ വന്ന കാർ ഇടിച്ചാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.