മണാലിയിൽ കുടുങ്ങിയ ഹൗസ് സർജന്മാർ സുരക്ഷിതർ, നാട്ടിലെത്തിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മണാലിയില്‍ കുടുങ്ങിയ 45 ഹൗസ് സര്‍ജന്‍മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി പ്രഫസര്‍ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്.

ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായും ഡി.ജി.പിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണ്.

Tags:    
News Summary - House surgeons trapped in Manali are safe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.