കേളകം: കേളകത്ത് വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് വയലുങ്കൽ ജെയിംസിന്‍റെ വീടിന് നേരെയാണ് ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. വീടിെൻറ ചില്ലുകളും ജനലുകളും തകർന്നു. സംഭവം നടക്കുമ്പോൾ ജെയിംസിെൻറ ഭാര്യ മോളി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കഴിഞ്ഞ ഞായറാഴ്ച്ച കൊട്ടിയൂർ-പാൽചുരം പള്ളിയിൽവെച്ച് ജെയിംസ് ആക്രമിക്കപ്പെട്ടിരുന്നു. സംഭവത്തിൽ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് കേളകം പോലീസ് അന്വേഷണം ആരംഭിച്ചു.
പള്ളി നിർമാണത്തിലെ കണക്കുകളിൽ ക്രമക്കേടുകളും അപാകതകളും ചൂണ്ടിക്കാട്ടി കൊട്ടിയൂർ-പാൽചുരം സ്വദേശിയായ വയലുങ്കൽ ജെയിംസ് മാനന്തവാടി രൂപതാ ബിഷപ്പിന് പരാതി നൽകിയിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയിൽവെച്ച് ജെയിംസ് അക്രമത്തിനിരയാവുകയും പരിക്കേറ്റ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും ചെയ്തിരുന്നു.
അക്രമത്തിത്തിനെതിരെ കേളകം പൊലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ഭീഷണി നിലനിൽക്കെയാണ് ജെയിംസിെൻറ വീടിന് നേരെ വീണ്ടും ആക്രമണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.