പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തു; മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചു

കോഴിക്കോട്: പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം. കോഴിക്കോട് കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് ആക്രമിച്ചത്. അക്രമി സംഘത്തില്‍ ഒരാള്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനാണെന്നും പരാതിയുണ്ട്. അതേസമയം ഡി.വൈ.എഫ്‌.ഐ ഇക്കാര്യം തള്ളികളഞ്ഞു.

ആക്രമണത്തിൽ പരിക്കേറ്റ ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ആദ്യം ഉണ്ണികൃഷ്ണനെയാണ് മര്‍ദിച്ചത്. കുടുംബാഗങ്ങൾ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കസേരയെടുത്ത് അടിക്കുകയായിരുന്നുവെന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുടുംബാംഗങ്ങളിലൊരാള്‍ ആക്രമിക്കുന്നതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നു.

ഉണ്ണികൃഷ്ണനെ ആക്രമിക്കുന്നതിനിടയില്‍ തടയാന്‍ ശ്രമിച്ച ഭാര്യയെയും മക്കളേയും സംഘം ഉപദ്രവിച്ചു. വീട്ടിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകർക്കുകയും ചെയ്തു. 

Tags:    
News Summary - house-attack-for-questioning-drinking-in-public-in-kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.