ഹോട്ടലുകളെ തരംതിരിച്ച്​ റേറ്റിങ്​ നൽകും -മന്ത്രി വീണ ജോര്‍ജ്

പത്തനംതിട്ട: ഹോട്ടലുകളെ തരംതിരിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സ്റ്റാര്‍ റേറ്റിങ്​ നല്‍കുമെന്ന് മന്ത്രി വീണ ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭക്ഷണ ഗുണനിലവാരത്തിന്‍റെയും ശുചിത്വത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും ഹോട്ടലുകളെ തരംതിരിക്കുക.

തുടര്‍ന്ന് അത് ഫുഡ് സേഫ്റ്റി വകുപ്പിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. യാത്രക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വെബ്സൈറ്റ് പരിശോധിച്ച്, തങ്ങള്‍ക്ക് അനുയോജ്യമായത് കണ്ടെത്താം. ശുചിത്വമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് റേറ്റിങ്​ നൽകുന്നത്. മികച്ച ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനുവരി മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യസുരക്ഷ വകുപ്പ് ചെയ്യേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കലണ്ടറിന് രൂപംനല്‍കും. കമീഷണറേറ്റ് തലത്തില്‍ മൂന്ന് ഉദ്യോഗസ്ഥരുടെ ടീമിന് രൂപംനല്‍കി മിന്നൽ പരിശോധനകള്‍ നടത്തുമെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജനകീയ സമിതികള്‍ രൂപവത്​കരിക്കുമെന്നും മന്ത്രി പറഞ്ഞു

Tags:    
News Summary - Hotels to be rated - Minister Veena George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.