മലപ്പുറം: കോവിഡ് വ്യാപാനം കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ ഹോട്ടലുകൾ ജൂലൈ 15 വരെ തുറന്നു പ്രവർത്തിപ്പിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ അറിയിച്ചു. നിലവിലുള്ള പാർസൽ സംവിധാനങ്ങൾ തുടരും.
കടുത്ത പ്രതിസന്ധിയാണ് ഹോട്ടൽ മേഖല നേരിടുന്നതെങ്കിലും പ്രത്യേക സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാനാണ് ഈ തീരുമാനമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി ‘മാധ്യമ’ത്തോട് പറഞ്ഞു. സംഘടന തീരുമാനം തിങ്കളാഴ്ച ജില്ല കലക്ടറെ അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.