Posted On
date_range Updated On
date_range ഹോട്ടല്‍ ജീവനക്കാരന് വാഹനമിടിച്ച് മരിച്ചനിലയിൽ
പയ്യന്നൂർ: പിലാത്തറ ദേശീയപാതയോരത്തെ ഹോട്ടലിലെ മുന്‍ ജീവനക്കാരനും കോഴിക്കോട് കിനാലൂര്‍ സ്വദേശിയുമായ എം.ടി. പ്രേമരാജൻ (57) അജ്ഞാതവാഹനമിടിച്ച് മരിച്ച നിലയിൽ. ദേശീയപാതയോരത്ത് പീരക്കാംതടം ചക്ലിയ കോളനിക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തോടെയാണ് വാഹനമിടിച്ച് വീണുകിടക്കുന്ന നിലയില്‍ കണ്ടത്. നാട്ടുകാരും പൊലീസും ഉടന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് നിരീക്ഷണ കാമറകള്‍ പരിശോധിച്ചു.
ഏഴിലോട് സ്വദേശിനിയായ രേണുകയാണ് ഭാര്യ. പിലാത്തറ ഭാരത് റോഡിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. വ്യാഴാഴ്ച മുതല്‍ ചുമടുതാങ്ങിയിലെ മറ്റൊരു ഹോട്ടലില്‍ ജോലിക്കു കയറിയ പ്രേമരാജന്‍ രാത്രി ഒമ്പതിനാണ് ഹോട്ടലില്‍നിന്ന് ജോലി കഴിഞ്ഞിറങ്ങിയത്. പിലാത്തറയിലെ ക്വാര്‍ട്ടേഴ്സിലേക്ക് പോകേണ്ട പ്രേമരാജന്‍ ചക്ലിയ കോളനി ഭാഗത്തേക്ക് പോയതിെൻറ കാരണം അജ്ഞാതമാണ്.കനത്ത മഴയുള്ള സമയത്താണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.