Posted On
date_range Updated On
date_range മസാല ദോശയിൽ തേരട്ട; പറവൂരിൽ ഹോട്ടൽ അടപ്പിച്ചു
കൊച്ചി: എറണാകുളം പറവൂരിൽ വൃത്തിഹീനമായി പ്രവർത്തിച്ച ഹോട്ടൽ അടപ്പിച്ചു. വസന്ത് വിഹാർ ഹോട്ടലാണ് നഗരസഭ ആരോഗ്യവിഭാഗം പൂട്ടിച്ചത്. ഇന്ന് രാവിലെ കുന്നുകര സ്വദേശികൾ കഴിച്ച മസാല ദോശയിൽ തേരട്ടയെ കണ്ടെന്ന് പരാതി ഉയർന്നിരുന്നു.
അഴുക്ക് പുരണ്ട പാത്രങ്ങളിലാണ് ദോശമാവ് ഉൾപ്പെടെ സൂക്ഷിച്ചിരുന്നതെന്നും പല തവണ നോട്ടിസ് നൽകിയിട്ടും ഹോട്ടൽ വൃത്തിഹീനമായി തുടരുന്നതായും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.