ഹോട്ടലുകളിൽ ഹെല്‍ത്ത് കാര്‍ഡിന് 15വരെ സാവകാശം

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയതിന് രണ്ടാഴ്ച കൂടി സാവകാശം. ഫെബ്രുവരി ഒന്നുമുതലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നത്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണ് രണ്ടാഴ്ച കൂടി അനുവദിച്ചതെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

പുതിയ തീരുമാനപ്രകാരം ഫെബ്രുവരി 16 മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കും. രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഒരുവര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന ശക്തമാക്കും. ഹെല്‍ത്ത് കാര്‍ഡില്ലാത്തവരോട് ഫെബ്രുവരി 15ന

Tags:    
News Summary - Hotel health card issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.