Posted On
date_range Updated On
date_range ഹോട്ടലിൽ അതിക്രമിച്ച് കടന്ന് മോഷണം: പ്രതിയെ കസ്റ്റഡിയിൽ വിട്ടു
കൊച്ചി: കലൂരിലെ പപ്പടവട ഹോട്ടലില്‍ അതിക്രമിച്ച് കടന്ന് ഉപകരണങ്ങള്‍ മോഷ്ടിച്ചെന്ന കേസിൽ 12ാം പ്രതിയെ ചോദ്യംചെയ്യലിനായി ഒരുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചളിക്കവട്ടം സ്വദേശി അബി അഷ്റഫിനെയാണ് എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലിനുശേഷം ശനിയാഴ്ച വൈകീട്ട് നാലിന് തിരികെ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ഹോട്ടലിൽ അതിക്രമിച്ചുകയറി പ്രതികള്‍ കമ്പ്യൂട്ടറും ഫ്രിഡ്ജും അടക്കമുള്ള ഉപകരണങ്ങൾ മോഷ്ടിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.