ഹൊസൂരിൽ ട്രെയിനിൽനിന്ന്​ വീണ്​ കൊണ്ടോട്ടി സ്വദേശിയായ വിദ്യാർഥി മരിച്ചു

ബംഗളൂരു: കണ്ണൂർ-യശ്വന്ത്​പുർ എക്​സ്​പ്രസിൽ യാത്രചെയ്യവേ ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയിൽപെട്ട്​ വിദ്യാ ർഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയിൽ മുക്കൂട്​ സ്വദേശി കുന്നുമ്മൽ പുളിക്കത്തൊടി ഹമീദി​​െൻറ മകൻ മുഹമ്മദ ്​ ഇർഷാദ്​ (18) ആണ്​ മരിച്ചത്​. തമിഴ്​നാട്​-കർണാടക അതിർത്തിയിലെ ഹൊസൂർ റെയിൽവേ സ്​റ്റേഷനിലെ രണ്ടാം പ്ലാറ്റ്​ഫോ മിൽ വെള്ളിയാഴ്​ച രാവിലെ ആറോടെയാണ്​ സംഭവം.

കൂട്ടുകാരും ചിറയിൽ മുക്കൂട്ട്​ സ്വദേശികളുമായ സൽമാൻ (18), അതുൽ (18), നിഥിൻ (18) എന്നിവരോടൊപ്പം മുഹമ്മദ്​ ഇർഷാദ്​ ബംഗളൂരുവിലേക്ക്​ പെരുന്നാൾ ടൂറിനായി വ്യാഴാഴ്​ച രാത്രി കൊയിലാണ്ടിയിൽനിന്നാണ്​ കണ്ണൂർ-യശ്വന്ത്​പുർ എക്​സ്​പ്രസിൽ കയറിയത്​. ​ഹൊസൂർ റെയിൽവേ സ്​റ്റേഷനിൽ ചായ വാങ്ങാൻ ഇർഷാദ്​ പുറത്തിറങ്ങുകയായിരുന്നു. ട്രെയിൻ പുറപ്പെട്ടതോടെ ഒാടിക്കയറാൻ ശ്രമിച്ചു. കൂട്ടുകാർ വാതിൽക്കൽനിന്ന്​ കൈകൊടുത്തെങ്കിലും കാൽവഴുതി ട്രെയിനിനും പ്ലാറ്റ്​ഫോമിനുമിടയിൽ വീണതോടെ തൽക്ഷണം മരിച്ചു.

അപകടം കണ്ട്​ പ്ലാറ്റ്​ഫോമിലുണ്ടായിരുന്ന യാത്രക്കാർ വിദ്യാർഥിക​േളാട്​ ട്രെയിനിലെ അപായച്ചങ്ങല വലിക്കാൻ വിളിച്ചുപറഞ്ഞെങ്കിലും ഭയചകിതരായ വിദ്യാർഥികൾ 6.30ഒാടെ കാർമലാരം റെയിൽവേ സ്​റ്റേഷനിൽ െട്രയിൻ നിർത്തിയ ശേഷം അവിടെനിന്ന്​ ബസ്​ മാർഗം ഹൊസൂരിലെത്തുകയായിരുന്നു. നാലുപേരും ആദ്യമായാണ്​ ട്രെയിൻ യാത്ര നടത്തുന്നതെന്നതിനാൽ അപായച്ചങ്ങല സംബന്ധിച്ച്​ അറിവുണ്ടായിരുന്നില്ലെന്ന്​ പറയുന്നു.

ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായതിനാൽ ട്രെയിനിലുള്ള മറ്റാരും അപകടത്തെ കുറിച്ച്​​ അറിഞ്ഞതുമില്ല. ഹൊസൂർ പൊലീസ്​ 6.30ഒാടെ സംഭവസ്​ഥലത്തെത്തി മൃതദേഹം പിന്നീട്​ ഹൊസൂർ ഗവ. ആശുപത്രിയിലേക്ക്​ മാറ്റി​. വിദേശത്ത്​ ജോലി ചെയ്യുന്ന പിതാവ്​ ഹമീദ്​ നാട്ടിലേക്ക്​ തിരിച്ചിട്ടുണ്ട്​. മാതാവ്​: മുംതാസ്​. സഹോദരങ്ങൾ: മുഹമ്മദ്​ ഫർഷാദ്​, മുഹമ്മദ്​ അർഷാദ്​, അബ്​ദുല്ല, മുഹമ്മദ്​ റാഫി. ഹൊസൂരിൽനിന്ന്​ പോസ്​റ്റ്​മോർട്ടത്തിന്​ ശേഷം വെള്ളിയാഴ്​ച ​ൈവകീട്ട്​ ആറോടെ കെ.എം.സി.സി സഹായ​േത്താടെ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി. ഖബറടക്കം ശനിയാഴ്​ച രാവിലെ ഏഴിന്​ കൈതക്കോട്​ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Tags:    
News Summary - Hossur- Malayali student died in train accident- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.