Posted On
date_range Updated On
date_range ദേഹാസ്വാസ്ഥ്യം: മന്ത്രി ഇ. ചന്ദ്രശേഖരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. പാലക്കാട്ടുനിന്ന് വയനാട്ടിലേക്കുള്ള യാത്രമധ്യേ കോഴിക്കോട് ഗെസ്റ്റ് ഹൗസില്‍ വിശ്രമിക്കവെയാണ് വയറുവേദനയുണ്ടായത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രക്തസമ്മര്‍ദം, പഞ്ചസാരയുടെ അളവ്, ഇ.സി.ജി, എക്സ്റേ, സി.ടി സ്കാന്‍ തുടങ്ങിയ പരിശോധനകള്‍ നടത്തി. പരിശോധനയില്‍ കാര്യമായ പ്രശ്നങ്ങളില്ളെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡോ. മഞ്ജുഷ്, ഡോ. സജിത്ത്കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ളവരാണ് മന്ത്രിയെ പരിശോധിച്ചത്. എ.ഡി.എം ടി. ജനില്‍കുമാറടക്കമുള്ള ഉദ്യോഗസ്ഥരും സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലനടക്കമുള്ള പാര്‍ട്ടി നേതാക്കളും സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.