ആശുപത്രി ആക്രമണം: നടപടി തീരുമാനം ഏകകണ്ഠം -സി.പി.എം

കായംകുളം: ഗവ. ആശുപത്രി ആക്രമണക്കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമാണെന്നും മറിച്ചുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ.

നടപടിയെടുക്കുന്ന കാര്യത്തിൽ ഒരാളുപോലും വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയില്ലെന്ന് മാത്രമല്ല ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് പാർട്ടിയുമായി ബന്ധമുള്ള നാല് പേരെ അംഗത്വത്തിൽ നിന്നും അന്വേഷണ വിധേയമായ സസ്പെൻഡ് ചെയ്യാനും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനുമാണ് തീരുമാനം.

വിഷയത്തിൽ ചില മാധ്യമങ്ങൾ സത്യവിരുദ്ധമായ വാർത്തയാണ് നൽകിയിട്ടുള്ളത്. ആശുപത്രിയിൽ ഉണ്ടായ അക്രമ പ്രവർത്തനങ്ങൾ ഒരാൾക്ക് പോലും ന്യായീകരിക്കാനാകില്ല.വികസന പുരോഗതിയിലേക്ക് പോകുന്ന ആശുപത്രിയുടെ യശ്ശസിന് കോട്ടം തട്ടുന്ന നടപടി ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും അരവിന്ദാക്ഷൻ പറഞ്ഞു.

Tags:    
News Summary - Hospital Attack: Action Decision Unanimous -CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.