ഹോര്‍ട്ടികോര്‍പിന്‍െറ പ്രവര്‍ത്തനം കുത്തഴിഞ്ഞു

തൃശൂര്‍: കൃഷി വകുപ്പിന്‍െറ കീഴിലെ കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രോഡക്ട് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറയും (ഹോര്‍ട്ടി കോര്‍പ്) ഹോര്‍ട്ടി മിഷന്‍െറയും പ്രവര്‍ത്തനം കുത്തഴിഞ്ഞതായി സി.പി.ഐയില്‍ വിമര്‍ശനം. സാഹചര്യത്തിനൊത്ത് ഉയരാന്‍ രണ്ട് സ്ഥാപനങ്ങള്‍ക്കും കഴിയുന്നില്ളെന്ന് പാര്‍ട്ടി യോഗത്തില്‍ മുതിര്‍ന്ന ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.  തുടര്‍ന്ന്, കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്‍െറ നോമിനിയായി കഴിഞ്ഞവര്‍ഷം അവസാനം മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ഡോ. രഞ്ജന്‍ എസ്. കരിപ്പായി തല്‍സ്ഥാനത്തുനിന്ന് മാറി. ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചെന്നാണ് മന്ത്രിയുടെ ഓഫിസ് പറയുന്നതെങ്കിലും ഡോ. രഞ്ജന്‍ എം.ഡി സ്ഥാനം രാജിവെച്ചതായി സൂചനയുണ്ട്. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനിലും പൈനാപ്പിള്‍ മിഷനിലും ഡോ. രഞ്ജന് ഡയറക്ടറുടെ അധിക ചുമതലയുണ്ട്.

ഹോര്‍ട്ടി കോര്‍പിന്‍െറ പ്രവര്‍ത്തനം പ്രതീക്ഷിച്ച തലത്തിലേക്ക് ഉയരുന്നില്ളെന്ന അഭിപ്രായം പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്നുവെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ‘മാധ്യമ’ത്തോട് പറഞ്ഞു. ഓരോ തലത്തിലും വന്ന വീഴ്ച പരിശോധിച്ചു. അവ പരിഹരിച്ച് ഏപ്രിലോടെ കോര്‍പറേഷന്‍ പ്രവര്‍ത്തനം സജീവമാക്കണമെന്ന് നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.

ഹോര്‍ട്ടി കള്‍ചര്‍ മിഷന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 77 കോടി രൂപയില്‍ ചില്ലിക്കാശ് പോലും ചെലവഴിച്ചിട്ടില്ല. പദ്ധതി അവലോകനം ചെയ്യുകയോ തുക വിനിയോഗം സംബന്ധിച്ച് കേന്ദ്രത്തിന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുകയോ യോഗത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെ മിഷന്‍െറ പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചുവെന്നാണ് യോഗത്തില്‍  രണ്ട് മുന്‍ മന്ത്രിമാര്‍ ഉയര്‍ത്തിയ വിമര്‍ശനം.

ജലസേചനം മെച്ചപ്പെടുത്താനുള്ള ‘പ്രധാനമന്ത്രി കൃഷി സീഞ്ചായ് യോജന’യില്‍ (പി.എം.കെ.എസ്.വൈ) സംസ്ഥാനത്തിന് ഇത്തവണ ഒരു രൂപ പോലും വാങ്ങാനായില്ല. തമിഴ്നാട് 350 കോടി രൂപ വാങ്ങിയെടുത്ത സാഹചര്യത്തിലാണ്  ഇത്. കനാലുകള്‍ വൃത്തിയാക്കല്‍, തടയണ നിര്‍മാണം, കാവ്-കുളം സംരക്ഷണം, സൂക്ഷ്മ ജലസേചന പദ്ധതികള്‍ എന്നിവയാണ് ഈ പദ്ധതിയില്‍ നടത്തുന്നത്. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന് ഏറെ പ്രയോജനപ്പെടുമായിരുന്നതാണ് ഈ പദ്ധതി. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഇതിന്‍െറ യോഗങ്ങളില്‍ എം.ഡി പങ്കെടുക്കാറില്ലത്രേ.

സംസ്ഥാനത്തെ കര്‍ഷകരെ അവഗണിച്ച് തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി കൊണ്ടുവരുന്ന പ്രവണത തുടരുകയാണെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനമുയര്‍ന്നു. പൊള്ളാച്ചി, സേലം, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍നിന്ന് പച്ചക്കറി കൊണ്ടുവരികയും കേരളത്തിലെ ഏജന്‍റുമാരുടെ പേരില്‍ ബില്ലാക്കുകയും ചെയ്യുകയാണ്. തിരുവനന്തപുരത്ത് ഹോര്‍ട്ടി കോര്‍പിന്‍െറ 15ഓളം ഒൗട്ട്ലെറ്റുകളും പ്രവര്‍ത്തിക്കുന്നില്ളെങ്കിലും ജീവനക്കാര്‍ക്ക് വേതനം കൊടുക്കുന്നുണ്ട്. ഹോര്‍ട്ടികോര്‍പും മിഷനും പദ്ധതി വിഹിതത്തിന്‍െറ 10 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ആക്ഷേപം ഉയര്‍ന്നു.

മുമ്പ് കാര്‍ഷിക സര്‍വകലാശാലയില്‍ ജോലി ചെയ്ത ഡോ. രഞ്ജന്‍ സി.പി.എം പ്രതിനിധിയായി ഡെപ്യൂട്ടേഷനില്‍ കാലടി സര്‍വകലാശാലയില്‍ രജിസ്ട്രാറായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. തിരിച്ചത്തെിയ ശേഷം കാര്‍ഷിക സര്‍വകലാശാല കൃഷി വിജ്ഞാന്‍ കേന്ദ്രം മേധാവിയായാണ് വിരമിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് സി.പി.ഐയോട് ആഭിമുഖ്യം പുലര്‍ത്തിയത്. വി.എസ്. സുനില്‍കുമാര്‍ കൃഷി മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്‍െറ സാങ്കേതിക ഉപദേഷ്ടാവായി.

അതിനു പിറകെ ഹോര്‍ട്ടി കോര്‍പ് എം.ഡിയായി. ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ എം.ഡി സ്ഥാനത്ത് വിരമിച്ചവരെ നിയമിക്കരുതെന്ന വ്യവസ്ഥ തെറ്റിച്ചാണ് ഡോ. രഞ്ജന് ചുമതല നല്‍കിയത്. അദ്ദേഹത്തിന്‍െറ ഭാര്യ ഡോ. എസ്റ്റലീറ്റയെ അടുത്ത കാലത്താണ് കാര്‍ഷിക സര്‍വകലാശാലയില്‍ വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടറാക്കിയത്. സിനിമാ സംവിധായകന്‍ വിനയനാണ് ഹോര്‍ട്ടി കോര്‍പ് ചെയര്‍മാന്‍.

 

Tags:    
News Summary - horty corp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.