േകാട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടർന്ന് കോട്ടയം സ്വദേശി കെവിൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ നീനുവിെൻറ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് മൊഴി. സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരാണ് മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് പൊലീസിന് മൊഴി നൽകിയത്. നീനുവിെൻറ മാതാവ് രഹനയുെട ബന്ധുക്കളാണ് ഇവർ. കെവിനെ ആക്രമിക്കുന്ന വിവരം രക്ഷിതാക്കൾക്ക് അറിയുമായിരുന്നെന്നാണ് ഇരുവരും നൽകിയ മൊഴി. അതേസമയം, നീനുവിെൻറ മാതാപിതാക്കൾ ഒളിവിലാണ്.
നീനുവിനെ പരീക്ഷാകേന്ദ്രത്തിലെത്തിക്കാനെന്ന് പറഞ്ഞ് വാഹനത്തിന് വേണ്ടി മകനെ നീനുവിെൻറ മാതാപിതാക്കളും സഹോദരനും എത്തി കൂട്ടിെക്കാണ്ടുപോവുകയായിരുന്നെന്ന് നിയാസിെൻറ മാതാവ് പറഞ്ഞു.
കൊല ആസൂത്രണം ചെയ്തതും സംഘം രൂപീകരിച്ചതും നീനുവിെൻറ സഹോദരൻ ഷാനുവാണെന്ന് പിടിയിലായവർ മൊഴി നൽകിയിരുന്നു. വിദേശത്തായിരുന്ന ഷാനു സഹോദരിയുടെ വിവാഹ വിവരം അറിഞ്ഞാണ് നാട്ടിലെത്തിയത്. സംഭവത്തിനു ശേഷം ഷാനു ഒളിവിലാണ്. കെവിെന തട്ടിക്കൊണ്ടു പോയ 13 അംഗ സംഘത്തിൽ ഭൂരിഭാഗവും നീനുവിെൻറ ബന്ധുക്കളാണെന്നും ഇവരിൽ ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുെണ്ടന്നും പൊലീസ് പറഞ്ഞു. സംഘത്തിന് പ്രാദേശിക സഹായവും ലഭിച്ചിരുന്നെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.