ര​തി​മോ​ൾ,  ര​ഞ്ജി​നി, ധ​ൻ​സ്

ഹണി ട്രാപ്: രണ്ട് യുവതികളടക്കം മൂന്നുപേർ അറസ്റ്റിൽ

വൈക്കം: യുവാവിനെ ഹണി ട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളിൽ ഷീബ എന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ ധൻസ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനെയാണ് ഹണിട്രാപ്പിൽപെടുത്തി പണം തട്ടാൻ ശ്രമിച്ചത്.

റൂഫ് വർക്ക് ജോലി ചെയ്യുന്ന ഇയാളെ സമീപത്തെ വീട്ടിൽ ജോലി ഉണ്ടെന്നും ഇത് നോക്കാൻ വരണമെന്നും പറഞ്ഞ് രതിമോൾ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് രഞ്ജിനി മധ്യവയസ്കന്റെ മുറിയിലേക്ക് കടക്കുകയും ഈ സമയം കൂട്ടാളിയായ ധൻസ് മുറിയിൽ എത്തി വിഡിയോ പകർത്തുകയുമായിരുന്നു.

ഇതിനുശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് അറിയിച്ചുവെന്നും 50 ലക്ഷം എന്നുള്ളത് ആറു ലക്ഷം ആക്കിയിട്ടുണ്ടെന്നും താനത് കൊടുത്തിട്ടുണ്ടെന്നും പിന്നീട് തിരിച്ചുതരണമെന്നും മധ്യവയസ്കനോടു പറഞ്ഞു. പിന്നീട് പലപ്പോഴായി ഷീബയും ഇവരുടെ ഫോണില്‍നിന്ന് ധന്‍സും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ഇയാൾ പൊലീസിൽ പരാതി നൽകി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വൈക്കം എ.സി.പി നകുൽ രാജേന്ദ്രദേശ് മുഖ്, എസ്.ഐ അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഒ മാരായ സെബാസ്റ്റ്യൻ, സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇത്തരത്തിൽ ഇവർ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്നും ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Honey Trap: Three people including two young women were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.