ക്ഷണവും ഭക്ഷ്യസാധനങ്ങളും എളുപ്പത്തിൽ കേടാവുന്നതാണ് വീട്ടമ്മമാരെ എപ്പോഴും അലട്ടുന്ന വിഷമങ്ങളിലൊന്ന്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനു പോലും ചിലപ്പോൾ പരിധിയുണ്ടാകും, മാത്രവുമല്ല തോന്നുന്നതെന്തും എടുത്ത് ഫ്രിഡ്ജിൽ വെക്കാനുമാവില്ലല്ലോ. അത്തരക്കാർക്കായി, ധാന്യങ്ങൾ, പച്ചക്കറികൾ, പൊടികൾ, തയാറാക്കിയ ആഹാരസാധനങ്ങൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനായി ചില പൊടിക്കൈകളുമായാണ് ഇത്തവണ ഹോം മിനിസ്​റ്റർ. പലർക്കും ഇതിൽ പലതും അറിയാവുന്നതാണെങ്കിലും ചിലർക്കെങ്കിലും പുതിയ അറിവുകളായിരിക്കും ഇവ.

പച്ചക്കറികൾ
ചീര, മല്ലിയില എന്നിവ കടലാസിൽ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് കേടാവാതിരിക്കാൻ സഹായിക്കും. 
പച്ചമുളക് കേടുവരാതെയിരിക്കാന്‍ കുപ്പിയിലാക്കി കുറച്ച് മഞ്ഞള്‍പ്പൊടി ഇട്ടുവെക്കാം.
പച്ചമുളക് ഒരുവശം കീറി ഉപ്പും വിനാഗിരിയും ചേര്‍ത്ത വെള്ളത്തില്‍ സൂക്ഷിച്ചാലും ചീത്തയാവില്ല.
തക്കാളിയുടെ ഞെട്ട്​ താഴെ വരുന്ന രീതിയില്‍ വെച്ചാല്‍ കേടാവാതെയിരിക്കും.
കാരറ്റ് അറ്റം മുറിച്ച് വായു കടക്കാതെ പൊതിഞ്ഞുവെക്കുക.
ഉരുളക്കിഴങ്ങ് വെക്കുന്ന പാത്രത്തില്‍ ആപ്പിള്‍ വെച്ചാല്‍ കിഴങ്ങ് മുളപൊട്ടില്ല.
ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ചൊരു പാത്രത്തില്‍ സൂക്ഷിക്കരുത്. ഉരുളക്കിഴങ്ങ് എളുപ്പം കേടാകാൻ സാധ്യതയുണ്ട്.
കാബേജ് നാലഞ്ചു ദിവസത്തേക്ക് സൂക്ഷിക്കാന്‍ പുറംതൊലിയില്‍ അങ്ങിങ്ങ് കത്തികൊണ്ട് വെട്ടുക. അധികം ആഴത്തിൽ വെട്ടരുത്.
ചേമ്പ്, കാച്ചില്‍, ചേന തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ വളരെനാള്‍ വെച്ചിരുന്നാല്‍ ഉണങ്ങിപ്പോവും. പിന്നീട് ഉപയോഗിക്കും മുമ്പ് കുറച്ചുസമയം തണുത്ത വെള്ളത്തിൽ ഇട്ടുവെച്ചാല്‍ ഫ്രഷാവും.
ഏത്തപ്പഴം കറുത്ത പ്ലാസ്​റ്റിക്​ കൂടിലാക്കി ഫ്രിഡ്ജില്‍ ​െവച്ചാല്‍ കറുത്തുപോവില്ല.
വാഴപ്പഴം വായു കടക്കാത്ത പാത്രത്തിലിട്ട് അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതും നല്ലതാണ്.
നാരങ്ങ, വെള്ളത്തില്‍ ഇട്ട് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പുതുമയോടെ ഏറെക്കാലം നില്‍ക്കും.
ഒരു പാത്രത്തില്‍ മണ്ണെടുത്ത് നാരങ്ങയും ഇഞ്ചിയും പൂഴ്ത്തിവെച്ചാല്‍ കുറേകാലം കേടാവാതിരിക്കും.

ഭക്ഷ്യസാധനങ്ങൾ
പരിപ്പ്, പയര്‍, കടല തുടങ്ങിയവ വെയിലത്തു വെച്ച് നന്നായി ഉണക്കിയശേഷം പാത്രത്തില്‍ സൂക്ഷിക്കൂ.
മുറിച്ച തേങ്ങ ചീത്തയാവാതിരിക്കാൻ തേങ്ങയില്‍ അല്‍പം ഉപ്പോ വിനാഗിരിയോ പുരട്ടി വെക്കാം. ഇല്ലെങ്കിൽ തേങ്ങാ മുറി തണുത്ത വെള്ളത്തില്‍ ഇട്ടുവെച്ചാലും മതി. തേങ്ങയുടെ കണ്ണുള്ള ഭാഗം ആദ്യം ഉപയോഗിക്കണം. ഈ ഭാഗമാണ് എളുപ്പത്തില്‍ കേടാവുക.
കറിവേപ്പില അല്‍പം എണ്ണയില്‍ വറുത്ത് പൊടിച്ച് ടിന്നിൽ അടച്ച് സൂക്ഷിച്ചാല്‍ കുറേശ്ശെ എടുത്ത് കറിയില്‍ വിതറി ഉപയോഗിക്കാം.
മല്ലിപ്പൊടി കേടാകാതിരിക്കാന്‍ അല്‍പം ഉപ്പു വിതറിയാല്‍ മതി.
നെയ്യ് കേടുകൂടാതെ വളരെക്കാലമിരിക്കാന്‍ നെയ്പാത്രത്തില്‍ അല്‍പം ശര്‍ക്കര ഇടുക.
നെയ്യിൽ അൽപം കടുകുമണികൾ വിതറിയാലും കേടാവില്ല.
വെളിച്ചെണ്ണയില്‍ അല്‍പം കര്‍പ്പൂരം ഇട്ടുവെക്കുന്നത് നല്ലതാണ്.
എണ്ണപ്പലഹാരങ്ങള്‍ സൂക്ഷിക്കാന്‍ ലോഹപ്പാത്രങ്ങളേക്കാള്‍ നല്ലത് കാറ്റ് കടക്കാത്ത സ്ഫടികപ്പാത്രങ്ങളാണ്.
മീന്‍കറിയില്‍ കുടമ്പുളി ചേര്‍ത്താല്‍ ഫ്രിഡ്ജില്‍ വെച്ചില്ലെങ്കിലും രണ്ടു മൂന്നു ദിവസം കേടാകാതെയിരിക്കും.
മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയ അച്ചാറുകളില്‍ അല്‍പം കടുകെണ്ണ ഒഴിച്ച് വെച്ചിരുന്നാല്‍ കൂടുതൽ കാലം പൂപ്പലില്ലാതെ സൂക്ഷിക്കാം.
അച്ചാര്‍ ഭരണിയില്‍ പൂപ്പലുണ്ടാകാതിരിക്കാന്‍ കടുകെണ്ണയും ഉപ്പും ചേര്‍ന്ന മിശ്രിതം ഭരണിയുടെ പുറത്ത് പുരട്ടിയാലും മതി. 
 

Tags:    
News Summary - home minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.