Posted On
date_range Updated On
date_range സ്വാശ്രയ പ്രശ്നം: കൊടിയുടെ നിറം നോക്കിയാണോ സർക്കാർ നടപടി –ഹൈകോടതി
കൊച്ചി: സ്വാശ്രയ കോളജുകളിലെ ഫീസ് വർധനവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ ഹൈകോടതിക്ക് അതൃപ്തി. കൊടിയുെട നിറം നോക്കിയാണോ സർക്കാർ നടപടിയെടുക്കുന്നതെന്നും കോടതി ചോദിച്ചു. കോളജുകൾക്ക് സുരക്ഷ നൽകുന്നത് സംബന്ധിച്ച് സ്വാശ്രയ മാനേജ്െമൻറുകൾ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സമരങ്ങളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സത്യവാങ്മൂലമാണ് ആഭ്യന്തര വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചത്. എന്ത് നടപടിയുണ്ടായെന്നും എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും പൊതുമുതല്‍ നശിപ്പിച്ചതിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. ഒരാഴ്ചക്കകം എന്ത് നടപടി സ്വീകരിച്ചു എന്നതിനെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.