തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ളാസ്മുറികള്‍ ഹൈടെക് നിലവാരത്തിലത്തെിക്കുന്ന പദ്ധതിക്ക് രൂപരേഖയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ ഭാഗമായുള്ള പദ്ധതി എട്ട് മുതല്‍ 12 വരെയുള്ള ക്ളാസുകളിലാണ് ഐ.ടി @ സ്കൂള്‍ നടപ്പാക്കുന്നത്. ഇതിലൂടെ രാജ്യത്തെ വിദ്യാഭ്യാസരംഗത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
പൊതുവിദ്യാലയങ്ങളിലെ പാഠ്യ, പാഠ്യേതരരംഗവും ഭൗതികസാഹചര്യവും അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്നതിന്‍െറ ഭാഗമായാണ് നടപടി. അടുത്ത അധ്യയനവര്‍ഷത്തോടെ പദ്ധതി പൂര്‍ത്തിയാക്കും. ഭൗതികഅക്കാദമിക ഡിജിറ്റല്‍ സംവിധാനങ്ങളും സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. മുഴുവന്‍ അധ്യാപകര്‍ക്കും കമ്പ്യൂട്ടറിലുള്ള അടിസ്ഥാനപരിശീലനം, ഐ.സി.ടി ഉപകരണങ്ങളിലൂടെ ക്ളാസെടുക്കുന്നതിനുള്ള പരിശീലനം എന്നിവ നല്‍കും.
ഡിജിറ്റല്‍ ഇന്‍ററാക്ടിവ് പാഠപുസ്തകം, എല്ലാ വിഷയങ്ങളുടെയും പഠനത്തിന് സഹായകമാകുന്ന ഡിജിറ്റല്‍ ഉള്ളടക്കശേഖരം, മുഴുവന്‍സമയ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന സമഗ്രപോര്‍ട്ടല്‍, ഇ-ലേണിങ്/എം-ലേണിങ്/ലേണിങ് മാനേജ്മെന്‍റ് സംവിധാനം, മൂല്യനിര്‍ണയസംവിധാനങ്ങള്‍ എന്നിവ ഒരുക്കും. കമ്പ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, ശബ്ദസംവിധാനം, ഇന്‍റര്‍നെറ്റ് കണക്ഷന്‍ എന്നിവ ക്ളാസ്മുറികളില്‍ ഒരുക്കും. സ്കൂളുകളില്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ് സോഫ്റ്റ്വെയറുകള്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍, ഇതര പഠനസോഫ്റ്റ്വെയറുകള്‍ എന്നിവക്കെല്ലാം പങ്കുവെക്കുന്നതിനും കൂട്ടിച്ചേര്‍ക്കുന്നതിനുമുള്ള വിലക്കുകളോ തുടര്‍സാമ്പത്തിക ബാധ്യതയോ ഇല്ലാതാക്കാന്‍ പൂര്‍ണമായും സ്വതന്ത്ര/ഓപണ്‍ ലൈസന്‍സുകളുള്ള സോഫ്റ്റ്വെയറുകളും റിസോഴ്സുകളും ഉപയോഗിക്കും.
ഐ.സി.ടി പഠനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി കമ്പ്യൂട്ടര്‍ ലാബ് ഒരുക്കും. സൗകര്യങ്ങള്‍ ഒരുക്കുന്ന സ്കൂളുകളില്‍ 15 ഡിവിഷനുകള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ ലാബ് എന്ന രീതിയില്‍ ആദ്യഘട്ടമായി ഉപകരണങ്ങള്‍ വിന്യസിക്കും. ഡിവിഷനിലെ എല്ലാ കുട്ടികള്‍ക്കും 3:1 എന്ന അനുപാതത്തില്‍ ഉപയോഗിക്കാന്‍ അത്രയും എണ്ണം കമ്പ്യൂട്ടറുകളാണ് ലാബില്‍ സജ്ജീകരിക്കുക. പൊതുവിദ്യാഭ്യാസയജ്ഞത്തിന്‍െറ ഭാഗമായി രൂപം കൊള്ളുന്ന മിഷന്‍ ടീമുകളുടെയും ടാസ്ക്ഫോഴ്സുകളുടെയും നിരന്തര മേല്‍നോട്ടവും വിലയിരുത്തലും പദ്ധതിക്ക് ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.