ഊരിപ്പിടിച്ച വാളുകൾ മാത്രമല്ല, ബ്രണ്ണന്​ പറയാനേറെയുണ്ട്​

കണ്ണൂർ: ഊരിപ്പിടിച്ച വടിവാളുകളും ചവിട്ടുവീഴ്​ത്തലുകളും രാഷ്​ട്രീയ സംഘർഷവും മാത്രമല്ല സാഹിത്യവും സാസ്​കാരികവുമായ വലിയൊരു പാരമ്പര്യത്തി​െൻറ ചരിത്രം കൂടിയുണ്ട്​ തലശ്ശേരി ധർമടത്തെ ​ബ്രണ്ണൻ എന്ന കലാലയത്തിന്.​ നിരവധി പ്രമുഖർ പഠിച്ചും പഠിപ്പിച്ചും ഇറങ്ങിയ കഥകേളെയുണ്ട്​ ​ബ്രണ്ണനിലെ ഇടനാഴികൾക്ക്​ പറയാൻ. 

കേരളം ഇപ്പോൾ ചർച്ച ചെയ്യുന്ന രാഷ്​ട്രീയ സംഘർഷങ്ങളേക്കാൾ സംസാകാരിക, അക്കാദമിക രംഗത്തും എന്നും രാജകീയ സ്​ഥാനമാണ്​ ഈ കലാലയ മുത്തശ്ശിക്ക്​​. എഡ്വേർഡ്​ ബ്രണ്ണൻ സായിപ്പാണ്​ കോളജ്​ സ്​ഥാപിക്കുന്നത്​. 1919ൽ​ സർക്കാർ ഏറ്റെടുത്തു​. ഉത്തരകേരളത്തിലെ ആദ്യത്തെ വിദ്യാഭാസ സ്​ഥാപനമായ കോളജിന്​​ 159 വർഷത്തെ പഴക്കമുണ്ട്​. 


ഒ.എൻ.വിയും എം.എൻ. വിജയൻ മാഷും പഠിപ്പിച്ച കാമ്പസ്​....

നിരവധി പ്രഭിഭാധനരുടെ ക്ലാസുകൾക്ക്​ സാക്ഷിയാണ്​ ബ്രണ്ണൻ കോളജിലെ ക്ലാസ്​മുറികൾ. അധ്യാപന മേഖലക്ക്​ പുറമെ സാഹിത്യ, സാംസ്​കാരിക രംഗത്ത്​ വ്യക്​തിമുദ്ര പതിപ്പിച്ച നിരവധിപേർ ബ്രണ്ണ​െൻറ തലയെടുപ്പിന്​ മുതൽ തിളക്കം കൂട്ടി. ഒ.എൻ.വി, എം.എൻ വിജയൻ മാഷ്​, വിഷ്​ണുനാരായണൻ നമ്പൂതിരി, പ്രഫ. ജി. കുമാരപിള്ള, ബി. രാജീവൻ, ഡോ. ലീലാവതി തുടങ്ങിയവരെല്ലാം ബ്രണ്ണനിലെ തലമുറകൾക്ക്​ പാഠം ചൊല്ലിക്കൊടുത്തവരാണ്​.

ഇന്ത്യയുടെ മിസൈൽമാനും രാഷ്​ട്രപതിയുമായിരുന്ന എ.പി.ജെ. അബ്​ദുൽ കലാം പ്രസംഗിച്ച കാമ്പസ്സാണ്​ ബ്രണ്ണൻ കോളജ്​. താൻ സന്ദർശിച്ചത്തി​െൻറ ഓർമക്കായി കാമ്പസിൽ അദ്ദേഹം മരം നടുകയും ചെയ്​തിരുന്നു.

പഠിപ്പിച്ചവർ മാ​ത്രമല്ല ഇവിടെ പഠിച്ചവരും കേരളത്തി​െൻറ സാഹിത്യ, സാംസ്​കാരിക രാഷ്​ട്രീയ മേഖലകളിൽ പിന്നീട്​ തിളങ്ങിയ ചരിത്രവും ഏറെ. സാഹിത്യകാരൻമാരായ പുനത്തിൽ കുഞബ്​ദുല്ല, സഞ്​ജയൻ, എൻ. പ്രഭാകരൻ, അക്ബർ കക്കട്ടിൽ, പ്രഭാകരൻ പഴശ്ശി, രാഷ്​ട്രീയ നേതാക്കളായ ഇ. അഹമ്മദ്​, പിണറായി വിജയൻ, കെ. സുധാകരൻ, എ.കെ. ബാലൻ, മമ്പറം ദിവാകരൻ, കേ​ന്ദ്രമന്ത്രി വി. മുരളീധരൻ എന്നിവരെല്ലാം ബ്രണ്ണ​െൻറ സംഭാവനകളായിരുന്നു.


വഴിതെറ്റിയെത്തിയ ബ്രണ്ണൻ സായിപ്പ്​

ബ്രണ്ണൻ സായിപ്പ്​ അറബി കടലിലൂടെ യാത്ര ചെയ്യു​േമ്പാൾ കപ്പൽ അപകടത്തിൽപ്പെട്ട്​ തലശ്ശേരി തീരത്ത്​ എത്തിയെന്നാണ്​ ചരിത്രം. തുടർന്നുള്ള കാലം ഇവിടെ ജീവിക്കാൻ അദ്ദേഹമെടുത്ത തീരുമാനം തലശ്ശേരിയുടെ തലവരമാറ്റിക്കുറിക്കുന്നതായിരുന്നു. തലശ്ശേരി പോർട്ടിൽ മാസ്​റ്റർ അറ്റൻഡറായി ബ്രണ്ണൻ ജോലിക്ക്​ കയറി. തുടർന്ന്​ അദ്ദേഹത്തി​െൻറ നേതൃത്വത്തിലാണ്​ തലശ്ശേരിയിൽ ഇംഗ്ലീഷ്​ വിദ്യാഭാസത്തിനായി ബ്രണ്ണൻ കോളജ്​ സ്​ഥാപിക്കുന്നത്​.

ആദ്യ ചുവടുവെച്ച്​ 1862 ൽ

1862 സെപ്​റ്റംബർ ഒന്നിന്നാണ്​ ബ്രണ്ണ​െൻറ ആദ്യരൂപമായ പ്രീ സ്​കൂളിന്​ തലശ്ശേരിയിൽ തുടക്കമിടുന്നത്​. 1866ൽ സ്​കൂളിനെ ബാർസൽ ജർമൻ ഹൈസ്​കൂളുമായി യോജിപ്പിച്ചു. തുടർന്ന്​ ബാർസൽ മാനേജ്​മെൻറ്​ കൈയ്യൊഴിഞ്ഞതോടെ 1872 മുതൽ ജില്ല ഗവ. സ്​കൂളായി. 1884ൽ സ്​കൂൾ തലശ്ശേരി നഗസഭ ഏറ്റെടുക്കയും 1890ൽ കലാലയ പദവി തേടിയെത്തുകയും ചെയ്​തു. തലശ്ശേരി ട്രെയിനിങ്​ സ്​കൂളിന്​ സമീപത്തായിരുന്നു ആദ്യം കോളജ്​ കെട്ടിടം. ധർമടത്തേക്ക്​ മാറ്റുന്നത്​ 1958ലാണ്​. 1919ലാണ്​ കോളജ്​ സർക്കാർ ഏറ്റെടുത്തത്​. മദ്രാസ്​, കേരള, കാലിക്കറ്റ്​ സർവകലാശാലകളിലായിരുന്നു ഘട്ടംഘട്ടമായുള്ള അഫിലിയേഷൻ. ഒടുവിൽ കണ്ണൂർ സർവകലാശലക്ക്​ കീഴിലായി. നിലവിൽ 2000ത്തിലേറെ വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്​. 16 വിഭാഗങ്ങളിലായി 100 ലേറെ അധ്യാപകർ പഠിപ്പിക്കുന്നുമുണ്ട്​.


പൈതൃക പദവിയും തേടിയെത്തി

പൈതൃക കാമ്പസുക​​ളെ സംരക്ഷിച്ച്​ നിലനിർത്തുകയെന്ന ഉദ്ദേശ​േത്താടെ യൂനിവേഴ്​സിറ്റി ഗ്രാൻറ്​ കമീഷ​ൻ ഏർപ്പെടുത്തിയ പൈതൃക പദവിയും ബ്രണ്ണൻ കോളജിനെ തേടി 2015ലെത്തിയിരുന്നു. രാജ്യത്ത്​ 60 കോളജുകളായിരുന്നു അന്ന്​ പദവിക്കായി അപേക്ഷിച്ചത്​. ഇതിൽ 19 കോളജുക​ളെ തെരഞ്ഞെടുത്തു. കേരളത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജും കോട്ടയം സി.എം.എസ്​ കോളജും മാത്രമാണ്​ അന്ന്​ പൈതൃക പദവി പട്ടികയിൽ ഇടം നേടിയത്​. ദക്ഷിണേന്ത്യയിൽ പദവിതേടിയെത്തിയ ഏക കലാലയം എന്ന ഖ്യാതി ബ്രണ്ണന്​ മാത്രമായിരുന്നു.

Tags:    
News Summary - history of Brennan College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.