ചരിത്ര കോൺഗ്രസിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ വി.സി

കണ്ണൂർ: കേരളാ ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. ചരിത്രകാരൻ ഇർഫാൻ ഹബീബിന്‍റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരിപാടിയിലെ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും കണ്ണൂർ സർവകലാശാല വി.സി മാധ്യമങ്ങളോട് പറഞ്ഞു.

പ്രസംഗ സമയത്തിന്‍റെ കാര്യത്തിൽ ചെറിയ തോതിൽ പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടുണ്ട്. ചരിത്ര കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിനെ നിർദേശിക്കാനും പിന്താങ്ങാനും രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് പ്രോട്ടോകോളിന്‍റെ ഭാഗമായിരുന്നില്ല. പുതിയ പ്രസിഡന്‍റിന്‍റെ സ്ഥാനകൈമാറ്റ ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ണൂർ സർവകലാശാല വി.സി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരിൽ നടന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസ്​ സമ്മേളന ഉദ്​ഘാടനവേദിയിൽ ​പ്രതിഷേധം അരങ്ങേറിയിരുന്നു. ഗവർണറും ചരി​ത്രകാരന്മാരും രാഷ്​ട്രീയ നേതാക്കളും പരസ്​പരം പോരടിച്ചത്. ഇതേത്തുടർന്ന്​ നാടകീയരംഗങ്ങൾ ​അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക്​ ഉദ്​ഘാടന പ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു.
ഗവർണറെ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ വേദിയിലിരുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.കെ. രാഗേഷ്​ എം.പിയും മറ്റും ആഞ്ഞടിച്ചപ്പോൾ എഴുതിത്തയാറാക്കിയ പ്രസംഗം മാറ്റിവെച്ച്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാ​ൻ മറുപടി പറയുകയായിരുന്നു.

സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസിന്‍റെ സ്​ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ​ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ്​ നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്​റ്റഡിയിലെടുക്കാനുള്ള പൊലീസ്​ നീക്കം ജനപ്രതിനിധികൾ തടഞ്ഞു.

പിന്നീട്​, കണ്ണൂർ സർവകലാശാല വി.സിയെ ​െഗസ്​റ്റ്​ഹൗസിലേക്ക്​ വിളിച്ച ഗവർണർ, ഉദ്​ഘാടന ചടങ്ങിന്‍റെ വിഡിയോ ഹാജരാക്കാൻ നിർദേശിച്ചു. കണ്ണൂർ നഗരത്തിൽ വിവിധ സ്​ഥലങ്ങളിൽ യൂത്ത്​ കോൺഗ്രസ്​, കെ.എസ്​.യു, എം.എസ്​.എഫ്​ പ്രവർത്തകർ ഗവർണറെ കരി​ങ്കൊടി കാണിച്ചിരുന്നു.

Tags:    
News Summary - History Congress Kerala Governor Kannur University VC -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.