പൊലീസ് നടപടിക്കെതിരെ ചരിത്ര കോണ്‍ഗ്രസില്‍ പ്രമേയം

കണ്ണൂർ: ഗവർണർക്കെതിരെ പ്രതിഷേധിച്ചത് കൈകാര്യം ചെയ്ത പൊലീസ് നടപടിയെ കുറ്റപ്പെടുത്തി ചരിത്ര കോണ്‍ഗ്രസില്‍ പ്രമേയം. ഉദ്ഘാടന ദിവസം നാല് പ്രതിനിധികളെ കസ്റ്റഡിയിലെടുത്തതിനെതിരെയാണ് പ്രമേയം. കസ്റ്റഡിയിലെടുത്തവരുടെ വിശദാംശങ്ങള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറരുതെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. ഹിസ്റ്ററി കോൺഗ്രസിൽ പ്രതിഷേധിച്ചവർക്കെതിരെയുള്ള പൊലീസ് നടപടി ന്യായീകരിക്കാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

Full View


പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് സംസാരിച്ചതിനാണ് ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിൽ ഗവർണർക്കെതിരെ സംഘാടകരും, വിദ്യാർത്ഥികളും പ്രതിഷേധിച്ചത്. ഗവർണറുടെ ഉദ്ഘാടന പ്രസംഗത്തിനിടെ ആയിരുന്നു സംഭവം. ചരിത്ര കോൺഗ്രസ് പ്രതിനിധികൾ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധം തുടർന്ന സാഹചര്യത്തിൽ വേദിയിൽ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയായിരുന്നു

Tags:    
News Summary - history congress against kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.