ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടി; ഹിന്ദു സമാജോത്സവത്തിന്‍റെ തിളക്കം കുറക്കും

കാഞ്ഞങ്ങാട്​: മധ്യപ്രദേശും രാജസ്​ഥാനുമടക്കം ഹിന്ദി ഹൃദയ ഭൂമിയിൽ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ദക്ഷിണേന് ത്യയിൽ ആധിപത്യം ഉറപ്പിക്കാനുള്ള ഹിന്ദു സമാജോത്സവത്തിന്‍റെ തിളക്കം കുറക്കും. ബി.ജെ.പിക്ക്​ ദക്ഷിണേന്ത്യയിൽ ആധിപത്യം ഉറപ്പിക്കാൻ സമാജോത്സവുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്​ ഞായറാഴ്​ച്ച കാസർകോട് മുന ിസിപ്പൽ സ്േറ്റഡിയത്തിെലത്തുന്നത്​. തീവ്ര ഹിന്ദുവികാരം ആളിക്കത്തിച്ച് കേരളത്തിലടക്കം ബി.ജെ.പിയുടെ വളർച്ച ലക് ഷ്യമിട്ടാണ് യോഗിയുടെ റാലി. അഞ്ച്​ സംസ്ഥാനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാ ഥ്​ പ്രചാരണം നടത്തിയ ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പി പരാജയപ്പെട്ടിരുന്നു.

സ്​റ്റാർ കാമ്പയിനറായ യോഗി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ 50 ശതമാനത്തിലും ബി.ജെ.പി തോൽവി രുചിച്ചു. ഇതേയാൾ തന്നെ ഹിന്ദു സമാജോത്സവത്തിനെത്തുന്നതിലും ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ട്​. ആദ്യ പരീക്ഷണം തന്നെ പരാജയപ്പെട്ടയാൾക്ക്​ പാർട്ടിക്ക്​ തീരെ വളക്കൂറില്ലാത്ത ദക്ഷിണേന്ത്യയിൽ പാർട്ടിയെ എങ്ങനെ കെട്ടിപ്പടുക്കുമെന്നാണ്​ സമാജോത്സവ പരിപാടിയിലെ നേതാക്കൾ തന്നെ ചോദിക്കുന്നത്​. ഹിന്ദു സമാജോത്സവത്തി​ൽ യോഗിയെ ഉദ്​ഘാടകനാക്കാൻ തന്നെ കാരണം നരേന്ദ്ര മോദിയെന്ന് വൻവൃക്ഷത്തിന്‍റെ തണലിൽ എക്കാലവും നിലനിൽക്കാനാവില്ലെന്ന തിരിച്ചറിവു കൂടിയാണ്​.

ഹിന്ദു സമാജോത്സവത്തിലൂടെ നിശ്​പക്ഷരായിട്ടുള്ള ഹിന്ദു വിഭാഗത്തിൽ ​െപട്ട നേതാക്കളെ പരിപാടിയിൽ പ​െങ്കടുപ്പിക്കുകയെന്നുള്ളത്​ സംഘപരിവാറി​​​​​െൻറ ലക്ഷ്യമായിരുന്നു. ഇതി​​​​​െൻറ ഭാഗമായാണ്​ ഹിന്ദു സമാജോത്സവ് പരിപാടിയുടെ സംഘാടക സമിതിയിൽ ലീഗ്-കോണ്‍ഗ്രസ് നേതാക്കളെ പ​െങ്കടുപ്പിക്കാൻ ശ്രമിച്ചത്​. കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ.എന്‍. കൃഷ്ണഭട്ടും മുസ്‍ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എല്‍ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയിലുൾപ്പെടുത്താൻ നോക്കിയത്​. ​തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ യോഗി നേതൃത്വം നൽകിയ അഞ്ച്​ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും തീവ്ര ഹിന്ദുത്വവാദിയെ ഉദ്​ഘാടനാക്കിയതും തിരിച്ചടിയായി.

ബദിയടുക്കയിൽ കഴിഞ്ഞ ഹിന്ദു സമാ​േജാത്സവത്തിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെ.എന്‍ കൃഷ്ണഭട്ട്​ പ​െങ്കടുത്തുവെങ്കിലും ​യോഗി പ​െങ്കടുക്കുന്ന സമാജോത്സവത്തിൽ പ​െങ്കടുക്കില്ലെന്ന്​ കൃഷ്​ണഭട്ട്​ തുറന്നു പറഞ്ഞതും തിരിച്ചടിയായി. ശബരിമല വിഷയം ഉയർത്തിക്കൊണ്ടു വരുന്നതിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതോടെ യോഗിയെ രംഗത്തിറക്കി സാഹചര്യം അനുകൂലമാക്കുകയാണ് ആർ.എസ്.എസിന്‍റെ ലക്ഷ്യം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് കേരളത്തിലെയും കർണാടകയിലെയും പാർട്ടി പ്രവർത്തകരെ സജ്ജമാക്കുകയാണ് യോഗി അദിത്യനാഥിന്‍റെ സമാജോത്സവ് റാലി ലക്ഷ്യമിടുന്നത്​.

ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിൽ കേരള സർക്കാർ ഹിന്ദു വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചാണ് റാലി. കേരളത്തിനും കർണാടകക്കും പുറമെ തെലുങ്കാന, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൂടി ശബരിമല വിഷയം ഉയർത്തിക്കൊണ്ടു വരികയാണ് ആർ.എസ്.എസ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ മുന്നോടിയായി മംഗളൂരുവിൽ ആർ.എസ്.എസിന്‍റെ ദേശീയ നേതാക്കളുടെ പ്രത്യേക യോഗം നടന്നിരുന്നു. മംഗളൂരു എം.പി നളീന്‍ കുമാര്‍ കട്ടീലിന് ചുമതല നൽകി കേരളത്തിലെ പ്രവർത്തനങ്ങൾ നേരിട്ട് നിയന്ത്രിക്കാനാണ് ആർ.എസ്.എസിന്‍റെ തീരുമാനം.

Tags:    
News Summary - Hindu Samagothsavan manglore yogi adithyanath -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.