എം.ബി. രാജേഷി​െൻറ ഭാര്യക്ക്​ നിയമനം ഉറപ്പാക്കാൻ ഹിന്ദി അധ്യാപകരെ കരുവാക്കിയെന്ന്​

തിരുവനന്തപുരം: കാലടി സർവകലാശാലയിൽ എം.ബി. രാജേഷി​െൻറ ഭാര്യക്ക്​ നിയമനം ഉറപ്പാക്കാൻ വിഷയ വിദഗ്​ധർ നൽകിയ മാർക്കിനെ മറികടന്ന്​ മാർക്ക്​ നൽകാൻ ഇൻറർവ്യൂ ബോഡിലെ വിഷയ വിദഗ്​ധ​രല്ലാത്ത രണ്ടുപേരെ കരുവാക്കിയെന്ന്​​ ഗവർണർക്ക്​ കത്ത്​. മലയാളം അസിസ്​റ്റൻറ്​ പ്രഫസർ തസ്​തികയിലെ നിയമനത്തിന്​ മൂന്ന്​ വിഷയ വിദഗ്​ധർ നൽകിയ മാർക്കാണ്​ ഹിന്ദി അധ്യാപകരായ സർവകലാശാല ഡീനിനെയും ഗവർണറുടെ പ്രതിനിധിയെയും ഉപയോഗിച്ച്​ നൽകിയതെന്നാണ്​ പരാതി.

ഇതുസംബന്ധിച്ച്​ സേവ്​ യൂനിവേഴ്​സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്​. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ഗവർണർക്ക്​ നൽകിയ കത്തിൽ പറയുന്നു. മലയാള അധ്യാപകനെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂവിലാണ്​ വിവിധ സർവകലാശാലകളിലെ മൂന്ന്​ മലയാളം ​പ്രഫസർമാർ നൽകിയ മാർക്ക്​ രണ്ട്​ ഹിന്ദി അധ്യാപകരെകൊണ്ട്​ കൂടുതൽ മാർക്ക്​ നൽകിപ്പിച്ച്​ സർവകലാശാല അട്ടിമറിച്ചത്​. സ്​കോർ ഷീറ്റ്​ പുറത്തുവിട്ടാൽ ഇതു​ തെളിയും.

സി.പി.എമ്മിന്​ വേണ്ടപ്പെട്ടരെ തെരഞ്ഞെടുക്കാൻ എല്ലാ സർവകലാശാലകളിലും ഇതേ രീതിതന്നെയാണ്​ നടപ്പാക്കുന്നതെന്നും പരാതിയിൽ പറയുന്നു. യു.ജി.സി നിർദേശ പ്രകാരമുള്ള വിഷയ വിദഗ്​ധരുടെ പ്രസക്തി നഷ്​ടപ്പെടുത്തുന്നതാണ്​ കാലടി സർവകലാശാലയുടെ നടപടി.

റാങ്ക്​ പട്ടികക്കെതിരെ ഇൻറർവ്യൂ ​േബാഡിലെ മൂന്ന്​ വിഷയ വിദഗ്​ധർ നൽകിയ വി​േയാജനക്കുറിപ്പ്​ പുറത്തുവിട്ട വൈസ്​ ചാൻസലറെ മാറ്റി നിർത്തി നിഷ്​പക്ഷ അന്വേഷണം നടത്തണം. സർവകലാശാല വകുപ്പു മേധാവി എന്ന നിലയിൽ ഉദ്യോഗാർഥിക്ക് നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും, വി.സിക്ക് രഹസ്യമായി നൽകിയ വിയോജനക്കുറിപ്പും എങ്ങനെ എം.ബി. രാജേഷിന് ലഭി​െച്ചന്ന് വെളിപ്പെടുത്തേണ്ട ബാധ്യത വി.സിക്കുണ്ട്​. ഇതു​ രാജേഷിനു​ ലഭിച്ചതിലൂടെ ഭാര്യക്കു നിയമനം നൽകുന്നതിൽ വി.സിക്കുള്ള പങ്ക്​ വ്യക്​തമായതായും ഭാരവാഹികൾ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.