കൊച്ചി: ഹയർ സെക്കൻഡറി ബാച്ചുകളിലെ സീറ്റ് വർധനക്കനുസൃതമായി കേരള വിദ്യാഭ്യാസ ചട ്ട (കെ.ഇ.ആർ) പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാവുമോയെന്ന് ഹൈകോടതി. ഇ തുസംബന്ധിച്ച് 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് പി. വി. ആശ സർക്കാറിനോട് നിർദേശിച്ചു.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി ബാച്ചുകളിൽ സീറ്റ് വർധിപ്പിക്കുന്നതിനെതിരെ കേരള എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഡോ. ജോഷി ആൻറണി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.ഹയർ സെക്കൻഡറി ബാച്ചുകളിൽ കുറഞ്ഞത് 25 കുട്ടികളും പരമാവധി 50 കുട്ടികളുമായിരിക്കണമെന്ന് 2000ത്തിൽ ഉത്തരവിറക്കിയിരുന്നു.
എന്നാൽ, 30 ശതമാനം സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചതായി 2019 മേയ് 27, 28 തീയതികളിൽ സർക്കുലറുകൾ പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസിൽ 65 വിദ്യാർഥികൾ വരെയാകും. ഒരു ബാച്ചിൽ ഇത്രയും കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.