കൊച്ചി: ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ ചാർജായി നിയമിക്കേണ്ടത് ഏറ്റവും മു തിർന്ന ഹയർ സെക്കൻഡറി അധ്യാപകനെയാണെന്ന് ഹൈകോടതി. പ്രിൻസിപ്പൽ നിയമനവുമായി ബ ന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവ് ഇൻ-ചാർജ് നിയമനത്തിെൻറ കാര്യത്തിലും ബാ ധകമാണെന്ന് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പ്രിൻസിപ്പൽ ഇൻ ചാർജ് നിയമനത്തിന് സീനിയോറിറ്റി നോക്കാതെ അധ്യാപകരിൽ യോഗ്യരായവരെ പരിഗണിക്കാമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് റദ്ദാക്കി. സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കണ്ണൂർ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരായ കെ.പി. ഷാജു, എം. മഹേഷ്കുമാർ എന്നിവർ നൽകിയ അപ്പീൽ ഹരജികളാണ് കോടതി പരിഗണിച്ചത്.
സ്കൂളിലെ പ്രിൻസിപ്പലിനെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് പ്രിൻസിപ്പൽ ഇൻ ചാർജായി സീനിയോറിറ്റി പരിഗണിക്കാതെ മറ്റൊരു അധ്യാപകനെ നിയമിച്ച മാനേജരുടെ നടപടി കണ്ണൂർ റീജനൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ തള്ളിയിരുന്നു. ഏറ്റവും സീനിയറായ ഹയർ സെക്കൻഡറി അധ്യാപകനെയാണ് പ്രിൻസിപ്പൽ നിയമനത്തിന് പരിഗണിക്കേണ്ടതെന്ന 2002ലെ സർക്കാർ ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡെപ്യൂട്ടി ഡയറക്ടറുടെ നടപടി. തുടർന്ന് സ്കൂൾ മാനേജർ നൽകിയ ഹരജിയിലാണ് സിംഗിൾബെഞ്ച് വിധിയുണ്ടായത്. ഇതിനെതിരെയാണ് സീനിയോറിറ്റി ലിസ്റ്റിലുള്ള അധ്യാപകർ അപ്പീൽ ഹരജി നൽകിയത്.
കേരള വിദ്യാഭ്യാസ നിയമത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ വ്യവസ്ഥ നിലവിലുള്ളതായി ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. പ്രിൻസിപ്പൽ നിയമനം സീനിയോറിറ്റി അടിസ്ഥാനമാക്കിയാവണമെന്ന് ചട്ടം പറയുമ്പോൾ പ്രിൻസിപ്പൽ ഇൻ ചാർജ് നിയമനത്തിനും ഇതുതന്നെയാണ് ബാധകമാവുക. ഇൻ ചാർജ് നിയമനത്തിന് ഈ ചട്ടം ബാധകമാവില്ലെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് സീനിയോറിറ്റി അടിസ്ഥാനമാക്കി ഒരുമാസത്തിനകം നിയമനം നടത്താനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.