ഹയർസെക്കൻഡറി ലയനം: വിദ്യാഭ്യാസ രംഗത്തെ ചുവപ്പണിയിക്കാനുള്ള ശ്രമം -ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൻെറ വിദ്യാഭ്യാസ രംഗത്തെ ആകമാനം കലുഷിതമാക്കുന്ന നടപടിയുമായാണ്​ സർക്കാർ മുന്നോട്ട്​ പോകുന്നതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഖാദർ കമീഷൻ റിപ്പോർട്ടിൻെറ ആദ്യ ഭാഗം മാത്രമാണ്​ ഇ​േപ്പ ാൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്​. ഇതിൽ വിദ്യാഭ്യാസത്തിൻെറ ഗുണനിലവാരത്തെ കുറിച്ച്​ ഒരു വാചകം പോലുമില്ല. ഇത്തരത്തിലൊരു റിപ്പോർട്ട്​ നടപ്പിലാക്കുന്നത്​ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭയിൽ നിന്ന്​ ഇറങ്ങിപ്പോയതിന്​ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്തെ ചുവപ്പണിയിക്കാനുള്ള രാഷ്​ട്രീയ താത്​പര്യമാണ്​ സർക്കാർ തീരുമാനത്തിന്​ പിന്നിലെന്ന്​ വ്യാപക പരാതികൾ ഉയർന്നു വരികയാണ്​.

വിദ്യാർഥി സംഘടനകളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്​ധരുമെല്ലാം ഈ പരിഷ്​കരണത്തിന്​ എതിരാണെന്നും കെ.എസ്​.ടി.എ തയാറാക്കിയ റി​പ്പോർട്ട്​ പുറംചട്ട മാറ്റി ഖാദർ കമീഷൻ റിപ്പോർട്ട്​ ആയി അവതരിപ്പിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Tags:    
News Summary - higher secondary merging; ramesh chennithala education sector -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.