തപാൽ ബാലറ്റ്​ ക്രമക്കേട്: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട് കാട്ടിയവർക്കെതിരെ ക്രിമിനൽ നടപടിയും സ്വതന്ത്ര ഏജൻസിയുടെ അന ്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിൽ ഹൈകോടതി തെരഞ്ഞെടുപ്പ്​ കമീഷ​​െൻറ വി ശദീകരണം തേടി. മേയ് 17നകം വിശദീകരണം നൽകാൻ നിർദേശിച്ച കോടതി മേയ് 20ന് ഹരജി വീണ്ടും പരിഗണിക്കാനായി മാറ്റി.

തെ രഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ തപാൽ ബാലറ്റുകൾ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഭീഷണിപ്പെടുത്തി കൈവശമാക്കിയശേഷം പൊലീസുകാരുടെ താൽപര്യത്തിന് വിരുദ്ധമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് ഇൻറലിജൻസ് എ.ഡി.ജി.പി ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നതെന്ന്​ ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
​െതരഞ്ഞെടുപ്പ്​ ഡ്യൂട്ടിയുള്ള പൊലീസുകാരുടെ തപാൽ ബാലറ്റ് കൈപ്പറ്റാനും വോട്ട് രേഖപ്പെടുത്തി തിരിച്ചുനൽകുന്നത് ഉറപ്പാക്കാനും നോഡൽ ഒാഫിസർമാരെ നിയോഗിച്ച് ഡി.ജി.പി ഇറക്കിയ സർക്കുലറി​​െൻറ മറവിലാണ് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ക്രമക്കേട്​ കാട്ടിയതെന്നും സർക്കുലർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ​2014ൽ തെരഞ്ഞെടുപ്പ്​ കമീഷ​ൻ നൽകിയ നിർദേശപ്രകാരമാണ് സർക്കുലറെന്നും കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പ്​ മുതൽ തുടരുന്ന രീതിയാണിതെന്നും കമീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ്​ ജോലികളിലുള്ള മുഴുവൻ പൊലീസുകാരും വോട്ട്​ ചെയ്യുന്നുണ്ടെന്ന്​ ഉറപ്പാക്കാനാണ്​ ഈ രീതി നിർദേശിച്ചതെന്നും വ്യക്തമാക്കി. പൊലീസുകാരുടെ തപാൽ ബാലറ്റിൽ ക്രമക്കേട്​ നടന്നിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള ഹരജിയാണിതെന്നും സർക്കാർ അഭിഭാഷകനും ചൂണ്ടിക്കാട്ടി.

Tags:    
News Summary - HighCourt on Postal Ballot-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.