വാണിജ്യസമുച്ചയമാക്കാന്‍ പാടില്ളെന്ന വ്യവസ്ഥ മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടത്തില്‍ ഇല്ല
കൊച്ചി: വ്യവസ്ഥകള്‍ കൃത്യമായി പാലിച്ചിട്ടുണ്ടെങ്കില്‍ പാര്‍പ്പിടസമുച്ചയം വാണിജ്യസമുച്ചയമാക്കാന്‍ അനുമതി നല്‍കാമെന്ന് ഹൈകോടതി. കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കി നഗരസഭ സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. പാര്‍പ്പിട സമുച്ചയത്തെ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റാന്‍ അനുമതി തേടിയുള്ള അപേക്ഷ തൃശൂര്‍ കോര്‍പറേഷന്‍ നിരസിച്ചതിനെതിരെ ആലുക്കാസ് ജ്വല്ളേഴ്സ് മാനേജിങ് പാര്‍ട്ണര്‍ എ.വി. ജോസ് നല്‍കിയ ഹരജിയിലാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഉത്തരവ്.
പാര്‍പ്പിട സമുച്ചയത്തെ വാണിജ്യ സമുച്ചയമാക്കുന്നതിനെക്കുറിച്ച് കേരള മുനിസിപ്പാലിറ്റി കെട്ടിടനിര്‍മാണ ചട്ടത്തില്‍ പരാമര്‍ശമില്ലാത്ത സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ളെന്നാണ് നഗരസഭ വാദിച്ചത്. എന്നാല്‍, ടൗണ്‍ പ്ളാനിങ് പദ്ധതിക്ക് വിരുദ്ധമായി ഈ മേഖലയില്‍ ധാരാളം വാണിജ്യസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി രേഖകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തി. പാര്‍പ്പിട സമുച്ചയം വാണിജ്യസമുച്ചയമാക്കാന്‍ പാടില്ളെന്ന വ്യവസ്ഥ ചട്ടത്തില്‍ ഇല്ളെന്നും വ്യക്തമാക്കി.
തുടര്‍ന്നാണ് പാര്‍ക്കിങ് സൗകര്യം, തുറസ്സായ സ്ഥലം തുടങ്ങിയ വ്യവസ്ഥകള്‍ പാലിച്ചാല്‍ വാണിജ്യാവശ്യത്തിനുള്ള കെട്ടിടമാക്കി മാറ്റാന്‍ അനുമതി നല്‍കാമെന്ന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.