പട്ടയ ഭൂമിയിലെ മരംമുറി: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

കൊച്ചി: പട്ടയ ഭൂമിയിലെ മരംമുറി കേസിൽ സി.ബി.ഐ അന്വേഷണമുണ്ടാവില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളി. ഇതുമായി ബന്ധപ്പെട്ട സർക്കാർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി​ ഹരജി തള്ളിയത്​ .

കേസിൽ സി.ബി.ഐക്ക്​ ഇടപെടാനാകില്ലെന്നായിരുന്നു സർക്കാറിന്‍റെ പ്രധാനവാദം. ക്രൈംബ്രാഞ്ച്​ അന്വേഷണം പുരോഗമിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്​ എ.ജി ഹൈകോടതിയെ അറിയിച്ചു.

അതേസമയം, മരം മുറി സംബന്ധിച്ച ഉത്തരവ്​ ദുരുദ്ദേശപരമാണെന്ന്​ ഹരജിക്കാർ വാദിച്ചു. സർക്കാർ അറിവോടെയുണ്ടായ ഉത്തരവിൽ സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ സത്യം തെളിയില്ലെന്ന്​ ഹരജിക്കാർ വ്യക്​തമാക്കി. എന്നാൽ, ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല.

Tags:    
News Summary - Highcourt Dismiss plea on tree cutting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.