ഡോക്​ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന ഉത്തരവിന്​ സ്​റ്റേ

കൊച്ചി: ഡോക്​ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മദ്യം നൽകാമെന്ന സർക്കാർ ഉത്തരവിന്​ ഹൈകോടതിയുടെ സ്​റ്റേ. സർക്കാർ വാദങ്ങളോട്​ വിയോജിച്ചാണ്​ ഹൈകോടതി മൂന്നാഴ്​ചത്തേക്ക്​ സ്​റ്റേ നൽകിയത്​. കോടതി ഈ വിഷയത്തിൽ വിശദമായ വാദം പ ിന്നീട്​ കേൾക്കും.

മറ്റു സംസ്ഥാനങ്ങളിലെല്ലാം മരുന്നായി മദ്യം നൽകാനുള്ള സൗകര്യമുണ്ട്​. ഈ സാഹചര്യത്തിൽ കേരളത്തിലും ഡോക്​ടർമാരുടെ കുറിപ്പടി പ്രകാരം സമാനരീതിയിൽ മദ്യം ലഭ്യമാക്കണമെന്നായിരുന്നു സർക്കാർ വാദിച്ചത്​. എന്നാൽ ഹൈ​േകാടതി ഈ വാദം പൂർണമായി നിരസിച്ചു.

സംസ്ഥാന സർക്കാറിന്​ ഇത്തരം ഒരു ഉത്തരവിടാനും ഡോക്​ടർമാർക്ക്​ കുറിപ്പടി നൽകാനും അധികാരമില്ല എന്നു ചൂണ്ടിക്കാട്ടി ടി.എൻ. പ്രതാപൻ എം.പിയും ഡോക്​ടർമാരുടെ സംഘടനയും കോടതിയിൽ ഹരജി നൽകിയിരുന്നു​.

ആൽക്കഹോൾ വിത്ഡ്രോവൽ അഥവാ പിൻവാങ്ങൽ ലക്ഷണമുള്ളവർക്കായി ഡോക്​ടറുടെ കുറിപ്പടിയോട് കൂടി മദ്യം നൽകുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ ഉത്തരവിനോട്​ കെ.ജി.എം.ഒ വിയോജിക്കുകയും കേരള ഗവ.മെഡിക്കൽ ഓഫിസേഴ്​സ്​ അസോസിയേഷൻ കരിദിനം ആചരിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - highcourt against kerala goverment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.