കേരളത്തിൽ ചൂട് കൂടും; രണ്ട് മുതൽ മൂന്ന് ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ​ചൊവ്വാഴ്ചയും ഉയർന്ന താപനില തന്നെയെന്ന് മുന്നറിയിപ്പ്. ഇതിനിടെ, ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനെക്കാൾ രണ്ട് ഡി​ഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ഉള്ളതിനാൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറത്തിറക്കി കഴിഞ്ഞു.

പുതിയ സാഹചര്യത്തിൽ ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പൊതുജനങ്ങൾ ​ജാ​ഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിലുണ്ട്.

പകൽ 11 മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കമെന്നാണ് നിർദേശം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

Tags:    
News Summary - High temperature in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.