കൊച്ചി: അഴിമതി സംബന്ധിച്ച പരാതികളിലെ ത്വരിതാന്വേഷണം തെളിവുകൾ ശേഖരിച്ച് അന്വേഷ ണം നടത്താനുള്ളതല്ലെന്ന് ഹൈകോടതി. കേസ് എടുക്കാൻ മാത്രം പരാതിയിൽ കഴമ്പുണ്ടോയെന് ന് ഉറപ്പാക്കലും വസ്തുതകൾ പരിശോധിക്കലുമാണ് ത്വരിതാന്വേഷണത്തിെൻറ ഉദ്ദേശ്യമെന്നും കോടതി വ്യക്തമാക്കി. ചട്ടം ലംഘിച്ച് െകാച്ചി നഗരസഭ കെട്ടിട നിർമാണാനുമതി നൽകിയെന്ന വിജിലൻസ് കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചിലവന്നൂർ സ്വദേശി സിറിൽ പോൾ നൽകിയ ഹരജിയിലാണ് കോടതി നിരീക്ഷണം.
നഗരസഭ കെട്ടിട നിർമാണങ്ങൾക്ക് അനുമതി നൽകുന്നത് ചട്ടം ലംഘിച്ചാണെന്ന ചിലവന്നൂർ സ്വദേശി എ.വി. ആൻറണിയുടെ പരാതിയിൽ നഗരസഭയിൽ ജോലിയുള്ളവരും വിരമിച്ചവരുമായ 14 പേർക്കെതിരെ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ത്വരിതാന്വേഷണത്തെത്തുടർന്ന് പരാതിയിൽ പറയുന്നവർക്കുപുറമേ ഹരജിക്കാരനടക്കം കെട്ടിട നിർമാതാക്കൾ, കെട്ടിട ഉടമകൾ എന്നിവരെ പ്രതിചേർത്ത് വിജിലൻസ് കേസെടുത്തു. ഇതിനെതിരെ സിറിൽ നൽകിയ ഹരജിയാണിത്.
കേസിൽ അഴിമതിയോ ഒൗദ്യോഗിക പദവി ദുരുപയോഗമോ ഉണ്ടോയെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. അന്വേഷണം വേണമെന്ന നിലപാട് ആദ്യം സ്വീകരിച്ചെങ്കിലും അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കാൻ തെളിവില്ലെന്ന് മാർച്ച് 13ന് നൽകിയ വിശദീകരണത്തിൽ വിജിലൻസ് വ്യക്തമാക്കി.
പല കേസുകളിലും വിജിലൻസ് ത്വരിതാന്വേഷണമെന്ന പേരിൽ തെളിവുശേഖരണമാണ് നടത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസിനുള്ള വസ്തുതകളുണ്ടോയെന്നാണ് വിജിലൻസ് ആദ്യം പരിശോധിക്കേണ്ടത്. വസ്തുതയില്ലെങ്കിൽ പരാതി നിരസിക്കണം. തെളിവ് ശേഖരണം പരാതിയിൽ കഴമ്പുണ്ടെങ്കിൽ മാത്രം പിന്നീട് ചെയ്യേണ്ട കാര്യമാണ്. ഹരജിക്കാരനെതിരെ വ്യക്തമായ ആരോപണമോ വസ്തുതകളോ ഉണ്ടോയെന്ന് പരാതിക്കാരനോട് ആരാഞ്ഞിരുന്നു. തെളിവുകണ്ടെത്തേണ്ടത് അന്വേഷണ ഏജൻസിയാണെന്നായിരുന്നു മറുപടി. കേസുണ്ടാക്കി അന്വേഷിക്കലല്ല, അന്വേഷണ ഏജൻസികളുടെ ജോലിയെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് ഹരജിക്കാരനെതിരായ വിജിലൻസ് കേസ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.