പാര്‍ലറുകളില്‍നിന്ന് ബിയര്‍  പുറത്തു കൊണ്ടുപോകേണ്ട –ഹൈകോടതി

പാര്‍ലറുകളില്‍നിന്ന് ബിയര്‍ പുറത്ത് കൊണ്ടുപോകുന്നത് നിയമ വിരുദ്ധമല്ളെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിരീക്ഷണം
കൊച്ചി: പാര്‍ലറുകളില്‍നിന്ന് ബിയര്‍ വാങ്ങി പുറത്തു കൊണ്ടുപോയി കഴിക്കാനാവില്ളെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച്. പാര്‍ലറുകളില്‍നിന്ന് ബിയര്‍ പുറത്ത് കൊണ്ടുപോകുന്നത് നിയമ വിരുദ്ധമല്ളെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ നിരീക്ഷണം. 
ചില്ലറ വില്‍പന നടത്താന്‍ സര്‍ക്കാറിന് മാത്രമാണ് അവകാശമെന്നും ബിവറേജസ് കോര്‍പറേഷനും കണ്‍സ്യൂമര്‍ ഫെഡും വഴി ഇത് നടപ്പാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. പുറത്തു കൊണ്ടുപോയി കഴിക്കാന്‍ മൂന്നുകുപ്പി ബിയര്‍ വിറ്റതിന് എക്സൈസ് അധികൃതര്‍ കേസെടുത്തതിനെതിരെ കാഞ്ഞിരപ്പള്ളി എലഗന്‍സ് ഹോട്ടല്‍ അധികൃതര്‍ നല്‍കിയ ഹരജിയിലായിരുന്നു നേരത്തേ സിംഗിള്‍ ബെഞ്ച് ഉത്തരവ്. ബാറില്‍നിന്ന് മദ്യം വാങ്ങി പുറത്തു കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ളെന്ന് ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും ബിയര്‍-വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ ഇത്തരമൊരു വ്യവസ്ഥ ഏര്‍പ്പെടുത്താത്തതിനാല്‍ നിയന്ത്രണം ആവശ്യമില്ളെന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. 
എന്നാല്‍, എഫ്.എല്‍-11 ലൈസന്‍സ് വ്യവസ്ഥയനുസരിച്ച് ബിയര്‍ വാങ്ങി പുറത്തുകൊണ്ടുപോകുന്നത് അനുവദിക്കാനാവില്ളെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍. 

ബിയര്‍ പാലറുകളില്‍നിന്ന് വാങ്ങുന്ന മദ്യം വളപ്പിന് പുറത്തുകൊണ്ടുപോകലോ ഉപയോഗിക്കലോ നിയമപരമായി അനുവദനീയമല്ളെന്നും സര്‍ക്കാര്‍ അധീനതയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്‍െറയും ബിവറേജ് കോര്‍പറേഷന്‍െറയും ഒൗട്ട്ലെറ്റുകളിലൂടെ മാത്രമേ ബിയറിന്‍െറ ചില്ലറ വില്‍പന അനുവദിക്കാനാവൂവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
Tags:    
News Summary - high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.