ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന​: ദിലീപി​െൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കം ആറ് പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ദിലീപി​െൻറയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി മൂന്ന്​ ദിവസം ദിലീപ്, സഹോദരൻ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട്‌ മുദ്രവെച്ച കവറിൽ ഇന്ന് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ  ആവശ്യപ്പെടും.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍അ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ,ബന്ധു അപ്പുവും സുഹ്യത്ത് ബൈജുവിനേയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷം അതിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച് മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ്. പി ഗോപിനാഥ് തീരുമാനമെടുത്തത്. ഇത് പ്രകാരം പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്നും ലഭിച്ച മുഴുവന്‍ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ദിലീപ് അടക്കമുള്ള പ്രതികൾ  മൊബൈൽ ഫോണുകൾ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താൻ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഗൂഢാലോചനക്കേസ്​ എടുത്തതിനു പിന്നാലെ ദിലീപ്, സഹോദരൻ അനൂപ്, സഹായി അപ്പു എന്നിവർ തങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ്​ ക്രൈംബ്രാഞ്ച്​ ആരോപണം. അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാർ തന്നെ പല തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ദിലീപ്​ പറയുന്നത്​.

പൊലീസിന് ഫോൺ നൽകിയാൽ കള്ളക്കഥകൾ ചമയ്ക്കുമെന്ന്​ ദിലീപ്​ പറഞ്ഞു. പൊലീസിന് ഫോൺ നൽകാനാകില്ലെന്നും ആവശ്യമെങ്കിൽ കോടതിയിൽ ഹാജരാക്കാമെന്നും ദിലീപി​െൻറ അഭിഭാഷകൻ അറിയിച്ചു. ഫോൺ വിദഗ്ധ പരിശോധനക്ക് ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ഫോൺ വിശദാംശങ്ങൾ സൂക്ഷിച്ച് വെയ്ക്കും. സംവിധായകൻ ബാലചന്ദ്രകുമാർ ആരോപണമുന്നയിക്കുന്ന കാലയളവിലുള്ള ഫോൺ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശമുണ്ട്. റെയ്ഡിൽ മറ്റ് ഫോൺ ഉൾപടെ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ചെന്ന പ്രചരണം ഞെട്ടിച്ചു. ചോദ്യം ചെയ്യാൻ മൂന്ന് ദിവസവും സഹകരിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോൺ പരിശോധിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

Tags:    
News Summary - High Court today will consider dileep's anticipatory bail again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.