കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ സെനറ്റ് അംഗത്തെ അയോഗ്യനാക്കിയ നടപടിക്ക് ഹൈകോടതി സ്റ്റേ. എം.എസ്.എഫ് പ്രതിനിധി അമീൻ റാഷിദിനെതിരായ നടപടിയാണ് സ്റ്റേ ചെയ്തത്. അമീൻ റെഗുലർ വിദ്യാർഥിയല്ലെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും ഫ്രറ്റേണിറ്റിയും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എസ്.എഫ്.ഐയുടെയും സി.പി.എം സിൻഡിക്കേറ്റിന്റെയും രാഷ്ട്രീയ പകപോക്കലിനേറ്റ തിരിച്ചടിയാണിതെന്നും ഇന്ന് നടക്കുന്ന സെനറ്റ് യോഗത്തിൽ മുഴുവൻ എം.എസ്.എഫ് അംഗങ്ങളും പങ്കെടുക്കുമെന്നും എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസ് പ്രതികരിച്ചു.
പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോൾ സി-ഡാക് കോളജിൽ ബി.എക്ക് ചേർന്ന അമീൻ റെഗുലർ വിദ്യാർഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നായിരുന്നു പരാതി. ഇത് ശരിവെച്ചാണ് അയോഗ്യനാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.