Posted On
date_range Updated On
date_range രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ല, ചലച്ചിത്ര പുരസ്‌കാരങ്ങൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലാതെയാണ് ഹർജിക്കാരൻ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ൻ ഉൾപ്പെട്ട ബെഞ്ച് ഹർജി തള്ളിയത്.
അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാനായ രഞ്ജിത്ത് അനാവശ്യമായി ഇടപെട്ടു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.