കോൺഗ്രസ്​ സംഘടനാ തെര​ഞ്ഞെടുപ്പ്​: ഹരജി ഹൈകോടതി തള്ളി

കൊച്ചി: സംസ്ഥാനത്ത്​ കോൺഗ്രസ്​ സംഘടനാതെരഞ്ഞെടുപ്പിൽ കോടതിയുടെയും തെരഞ്ഞെടുപ്പ്​ കമീഷ​​െൻറയും ഇടപെടൽ ആവശ്യപ്പെട്ട്​ നൽകിയ ഹരജി ഹൈകോടതി തള്ളി. പാർട്ടി ഭരണഘടനപ്രകാരം തെര​െഞ്ഞടുപ്പ്​ നടത്താൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട്​ യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയും പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡൻറുമായ അനിൽ തോമസ് നൽകിയ ഹരജി നിലനിൽക്കില്ലെന്ന് വിലയിരുത്തിയാണ്​ സിംഗിൾ ബെഞ്ച് തള്ളിയത്​.

തെരഞ്ഞെടുപ്പ് കമീഷ​​െൻറ അംഗീകാരം ലഭിക്കാൻ ജനാധിപത്യരീതിയിലുള്ള സംഘടനാതെരഞ്ഞെടുപ്പ് അനിവാര്യമാ​ണെന്നായിരുന്നു ഹരജിയിലെ വാദം. 2010 മേയിലാണ് കോൺഗ്രസിൽ അവസാനമായി സംഘടനാതെരഞ്ഞെടുപ്പ് നടന്നത്. ഇതി​െൻറ ആദ്യപടിയായി അംഗത്വവിതരണം നടത്തിയതല്ലാതെ മറ്റു നടപടികളൊന്നും സ്വീകരിച്ചില്ല. ഗ്രൂപ് അടിസ്ഥാനത്തിൽ പദവികൾ വീതംവെക്കാനുള്ള ശ്രമമാണ്​ നടക്കുന്നത്​. ജനാധിപത്യമാർഗത്തിലൂടെ പുനഃസംഘടന നടത്തണമെന്നായിരുന്നു​ ഹരജിക്കാര​​​െൻറ ആവശ്യം. 

പാർട്ടി ഭരണഘടന അനുസരിച്ച് സമയബന്ധിതമായി ​െതരഞ്ഞെടുപ്പ് നടത്താനാണ് കമീഷൻ നിർദേശിച്ചിട്ടുള്ളതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് ജനുവരി ആദ്യവാരം തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പട്ടിക നൽകാനും നിർദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹരജി പാഴ്‌വേലയാണെന്ന്​ കോടതി വിലയിരുത്തുകയായിരുന്നു.

Tags:    
News Summary - High Court Reject the Petition against Congress Party Election -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.