കൊച്ചി: വീടുകൾക്കും ആരാധനാലയങ്ങൾക്കും വേണ്ടി ദേശീയപാത അലൈൻമെൻറ് മാറ്റാനാവില്ലെന്ന് ഹൈകോടതി. ദേശീയപാതയുടെ വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് ആരാധനാലയങ്ങളെ ബാധിച്ചാൽ അത് ദൈവം പൊറുത്തുകൊള്ളും. രാജ്യത്തിെൻറ ആകെ പുരോഗതിക്കുവേണ്ടി ശ്രമം നടക്കുമ്പോൾ പള്ളിയുെടയും അമ്പലത്തിെൻറയും വളവിെൻറയും സ്കൂളിെൻറയും മറ്റും പേരുപറഞ്ഞ് കോടതി ഇടപെട്ടാൽ ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കാനാകില്ലെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
1956ലെ ദേശീയപാത നിയമത്തിൽ ആരാധനാലയങ്ങളെ ഒഴിവാക്കണമെന്ന് പറയുന്നുണ്ടെങ്കിലും അത് അഭ്യർഥന മാത്രമാണ്. സാധ്യമെങ്കിൽ ഒഴിവാക്കണമെന്നാണ് പറയുന്നത്.ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതും തെറ്റായ അൈലൻമെൻറും ചോദ്യം ചെയ്ത് കൊല്ലം ഉമയനല്ലൂർ സ്വദേശികളായ ബാലകൃഷ്ണപിള്ള, എം. ലളിതകുമാരി, എം. ശ്രീലത തുടങ്ങിയവർ നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
നിലവിലെ അലൈൻമെൻറ് പ്രകാരം ഭൂമി ഏറ്റെടുത്താൽ രണ്ട് മുസ്ലിം പള്ളിയും രണ്ട് ക്ഷേത്രവും അടക്കം നഷ്ടമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, 'മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു, അവൻ കരുണാമയനായി കാവൽവിളക്കായ് കരളിലിരിക്കുന്നു' എന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനശകലങ്ങൾ ഉദ്ധരിച്ചാണ് ഉത്തരവിലൂടെ കോടതി മറുപടി നൽകിയത്. ഹരജിക്കാെരയും ഭൂമി ഏറ്റെടുക്കുന്ന അധികൃതെരയും വിധി എഴുതുന്ന ജഡ്ജിെയയും ദൈവം സംരക്ഷിച്ചുകൊള്ളും. ദൈവം എപ്പോഴും നമ്മുടെയൊപ്പം ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
സാമ്പത്തികനില മെച്ചപ്പെടുത്താൻ അടിസ്ഥാന സൗകര്യം വർധിപ്പിക്കേണ്ടതുണ്ടെന്നും ആവശ്യത്തിന് വീതിയുള്ള നേർരേഖയിലുള്ള ദേശീയപാത അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയിൽനിന്ന് ഒഴിയേണ്ടിവരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, രാജ്യവികസനത്തിനുവേണ്ടി ചെറിയ ബുദ്ധിമുട്ടുകൾ അവഗണിക്കണം. 2013ലെ ഭൂമി ഏറ്റെടുക്കൽ നഷ്ടപരിഹാര നിയമം ഭൂമി നഷ്ടപ്പെടുന്നവരുടെ അവകാശങ്ങൾ ഒരുപരിധിവരെ സംരക്ഷിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
റോഡിെൻറ ഒരുവശത്ത് മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നതെന്നും സംസ്ഥാന സർക്കാർ നിർദേശം മറികടന്നാണ് ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുന്നതെന്നുമായിരുന്നു മറ്റൊരു ആരോപണം. എന്നാൽ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്ന് സുപ്രീം കോടതി ഉത്തരവുള്ളതായി കോടതി ചൂണ്ടിക്കാട്ടി. നിയമ ലംഘനമടക്കം കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാലേ ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ കോടതിക്ക് ഇടപെടാനാകൂവെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.