80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി: സർക്കാറിന് ഇരട്ടത്താപ്പ് -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിന് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ കാണിച്ച തിടുക്കം ഇപ്പോൾ കാണാനില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞ​ു.

ന്യൂനപക്ഷ അവകാശങ്ങൾ ഒരുവിഭാഗത്തിന് മാത്രം ലഭിക്കേണ്ടതല്ല. എല്ലാവർക്കും ലഭിക്കാനാണ് കോടതി വിധി വന്നത്. അത് നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. ഒളിച്ചുകളി അവസാനിപ്പിച്ച് എന്താണ് സർക്കാറി​െൻറ നയമെന്ന്​ പരസ്യമായി പ്രഖ്യാപിക്കാൻ പിണറായി വിജയൻ ധൈര്യം കാണിക്കണം.

വോട്ട് ബാങ്ക് താൽപര്യം മാറ്റിവെച്ച് കോടതി വിധി നടപ്പാക്കണം. ലക്ഷദ്വീപ് വിഷയത്തിൽ വ്യാജപ്രചാരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയാണ്. ബി.ജെ.പിക്കെതിരെ വ്യാജവാർത്ത നൽകുന്ന മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

കൊടകര കേസിൽ ഒന്നും ഒളിച്ചുവെക്കാൻ ഇല്ലാത്തതിനാലാണ് ബി.ജെ.പി നേതാക്കൾ ഹാജരാവുന്നത്. സ്വർണക്കടത്തിലും ഡോളർ കടത്തിലും കുടുങ്ങിയവർ പ്രതികാര നടപടിക്ക് ശ്രമിച്ചാൽ നിയമപരമായും രാഷ്​ട്രീയമായും നേരിടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - High court quashes 80:20 ratio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.