ശബരിമല: താൽക്കാലിക ജീവനക്കാരുടെ നിയമന നടപടികൾ അറിയിക്കണമെന്ന്​​ ഹൈകോടതി

കൊച്ചി: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്​ ശബരിമലയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ സ്വീകരിച്ച നടപടികളെ​െന്തന്ന്​ ദേവസ്വം ബോർഡിനോട്​ ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വിശദീകരിച്ച്​ തിങ്കളാഴ്​ച കോടതിക്ക്​ റിപ്പോർട്ട്​ നൽകണമെന്ന്​ ഡിവിഷൻ ബെഞ്ച്​ ബോർഡിനോട്​ നിർദേശിച്ചു. അതേസമയം, 2000 അപേക്ഷകരിൽനിന്ന് 1680 പേരെ താൽക്കാലികമായി നിയമിച്ചതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

ശബരിമലയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസക്കൂലിക്ക് ആളെ നിയമിച്ചെന്നാരോപിച്ച് ചേർത്തല തുറവൂർ സ്വദേശി ഗോകുൽ ജി. കമ്മത്ത് നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

ശബരിമല തീർഥാടകരുടെ വാഹനങ്ങൾക്ക്​ പൊലീസ് പാസ് ഏർപ്പെടുത്തിയതിനെതിരെ കാക്കനാട് എം.ജി.എസ് ലോജിസ്​റ്റിക്സ് മാനേജിങ്​ പാർട്ണർ എം.എസ്. അനിൽകുമാർ നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് വെള്ളിയാഴ്​ച പരിഗണിക്കാൻ മാറ്റി.

മണ്ഡല മകരവിളക്ക് സീസണോടനുബന്ധിച്ച് വെള്ളിയാഴ്​ച മുതൽ പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ മാധ്യമങ്ങൾക്ക് റിപ്പോർട്ടിങ്​ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനം ടി.വി ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു നൽകിയ ഹരജിയും വെള്ളിയാഴ്​ച പരിഗണിക്കും.

ശബരിമലയിൽ അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ടി.ജി. മോഹൻദാസ് നൽകിയ ഹരജി ഡിവിഷൻ ബെഞ്ച് പിന്നീട് പരിഗണിക്കാൻ മാറ്റി. മതേതര സ്വഭാവമുള്ള ക്ഷേത്രമാണ്​ ശബരിമലയെന്ന് സർക്കാർ കഴിഞ്ഞദിവസം ഹരജിയിൽ വിശദീകരണം നൽകിയിരുന്നു.

Tags:    
News Summary - High Court Postponed the Plea on Sabarimala Issue - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.