Posted On
date_range Updated On
date_range പൊലീസ് വീഴ്‌ചകൾ: സമഗ്ര സർക്കുലർ ഇറക്കണമെന്ന് ഡി.ജി.പിയോട് ഹൈകോടതി
കൊച്ചി: ക്രിമിനൽ കേസുകളിൽ സമൻസും വാറൻറും നടപ്പാക്കുന്നതിൽ പൊലീസിൻെറ ഭാഗത്തുണ്ടാകുന്ന വീഴ്ച പരിഹരിക്കാൻ ഡി.ജി.പി സമഗ്ര സർക്കുലർ ഇറക്കണമെന്ന് ഹൈകോടതി.
സർക്കുലറിലെ നിർദേശങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ പാലിക്കുന്നെന്ന് നിരീക്ഷിക്കാൻ സംവിധാനം വേണമെന്നും കോടതി ആവശ്യപ്പെട്ടു. സമൻസും വാറൻറും നടപ്പാക്കാൻ പൊലീസ് വീഴ്‌ച വരുത്തുന്നതിനാൽ വിചാരണ വൈകുന്ന കേസുകളുടെ എണ്ണം കൂടി വരികയാണെന്നും ഹൈക്കോടതി വിലയിരുത്തി.
തന്നെ മർദിച്ച കേസിൽ സാക്ഷികളെ പൊലീസ് ഹാജരാക്കാത്തതിനാൽ വിചാരണ അനന്തമായി നീളുന്നെന്ന് ആരോപിച്ച് ആലുവ സ്വദേശി ഹംസ നൽകിയ ഹരജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്.
പൊലീസ് ഉദ്യോഗസ്ഥർ പ്രതികളോ സാക്ഷികളോ ആകുന്ന കേസുകളിലാണ് പ്രധാനമായും സാക്ഷികൾ ഹാജരാകാൻ മടിക്കുന്നതെന്നും ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ നീതി നിർവഹണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.