കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ പേര്​ ചേർത്തു​ നൽകണമെന്ന്​ ​​ഹൈകോടതി

കൊ​ച്ചി: വി​വാ​ഹ​ത്തി​നു​മു​മ്പ്​ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന കാ​ല​ത്ത് കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്‍റെ പേ​ര്​ ചേ​ർ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ‘സിം​ഗി​ൾ അ​മ്മ’ എ​ന്ന നി​ല​യി​ലാ​ണ്​ കു​ട്ടി​യു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന​തി​നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​ന്നീ​ട് പി​താ​വി​ന്റെ പേ​ര് ചേ​ർ​ക്കാ​ൻ നി​യ​മ​​പ്ര​കാ​രം ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ്​ അ​സാ​ധാ​ര​ണ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്.

കു​ട്ടി​യു​ടെ ഭാ​വി​യും അ​ന്ത​സ്സും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി, പി​താ​വി​ന്‍റെ പേ​രു​ചേ​ർ​ത്ത പു​തി​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ 30 ദി​വ​സ​ത്തി​ന​കം ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം, കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ ഹ​ര​ജി അ​നു​വ​ദി​ച്ചാ​ണ് ഉ​ത്ത​ര​വ്. ദു​ബൈ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കാ​ല​ത്ത് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യെ​ങ്കി​ലും വി​വാ​ഹ​ത്തി​ന് യു​വാ​വി​ന്റെ വീ​ട്ടു​കാ​ർ സ​മ്മ​തി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ തു​ട​ങ്ങി. വി​വാ​ഹ​ത്തി​നു മു​മ്പ്​ കു​ട്ടി വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ മാ​റ്റം​വ​ന്ന​തോ​ടെ ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ബീ​ജം സ്വീ​ക​രി​ച്ച് 2012ൽ ​കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ പെ​ൺ​കു​ട്ടി​ക്ക്​ ജ​ന്മം ന​ൽ​കി.

സിം​ഗി​ൾ അ​മ്മ ആ​യ​തി​നാ​ൽ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്റെ പേ​ര് ഒ​ഴി​ച്ചി​ട്ടു. 2018ൽ ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​വു​ക​യും പ​ഞ്ചാ​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. പി​ന്നീ​ട്​ ഇ​രു​വ​രും ത​മ്മി​ൽ സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​തെ വ​ന്ന​തോ​ടെ കു​ട്ടി​യു​ടെ പി​തൃ​ത്വ പ്ര​ഖ്യാ​പ​ന​ത്തി​നാ​യി യു​വ​തി കോ​ട്ട​യം കു​ടും​ബ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. ത​ർ​ക്കം ഇ​രു​വ​രും ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ച്ച​തി​ന്​ പി​ന്നാ​ലെ നി​യ​മ​പ​ര​മാ​യി വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണെ​ന്നും കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ത​ങ്ങ​ളാ​​ണെ​ന്നും ഇ​രു​വ​രും കോ​ട​തി​യി​ൽ സ​മ്മ​തി​ച്ചു. ഇ​തെ​ല്ലാം അം​ഗീ​ക​രി​ച്ച് കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

Tags:    
News Summary - High Court orders father's name to be added to birth certificate of child conceived through artificial insemination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.