കൊച്ചി: മരടിൽ പൊളിച്ചുമാറ്റുന്ന ഫ്ലാറ്റുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം തേടി ബി ല്ഡര്മാരെ സമീപിക്കാവുന്നതാണെന്ന് ഹൈകോടതി. ഫ്ലാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സു പ്രീംകോടതി ഉത്തരവിൽ ഈ നിർദേശമുണ്ട്. ഈ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട ഹരജികള്‍ മറ ്റാരും പരിഗണിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി യുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് പതിച്ചതടക്കം നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്നതിനാൽ, ഫ്ലാറ്റുകളിൽനിന്ന് ഒഴിയണമെന്ന മരട് നഗരസഭയുടെ നോട്ടീസ് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ രണ്ട് ഹരജിയും സിംഗിൾ ബെഞ്ച് തള്ളി.
നഗരസഭയുടെ നോട്ടീസ് ചോദ്യംചെയ്ത് ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റുടമ റിട്ട. കേണല്‍ കെ.കെ. നായര്‍, ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റുടമ എം.കെ. പോള്‍ എന്നിവര്‍ നല്കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
സുപ്രീംകോടതി പൊളിക്കാന്‍ നിര്ദേശിച്ചിട്ടുള്ളവയാണ് ഈ ഫ്ലാറ്റുകൾ. ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കരുതെന്ന് നിർദേശമുള്ളതിനുപുറമെ ഫ്ലാറ്റില്‍നിന്ന് ഒഴിയാൻ കൂടുതല്‍ സമയം തേടി നല്കിയ ഹരജികൾ സുപ്രീംകോടതി അനുവദിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ രണ്ടുഹരജിയും നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമലംഘകര്‍ക്കെതിരെ നടപടിക്ക് ശക്തമായ ആഹ്വാനം ചെയ്യുന്ന വിധിയാണ് സുപ്രീംകോടതിയുടേത്. നിയമം ലംഘിച്ച് എന്തും ചെയ്യാമെന്ന് കരുതുന്നവര്‍ക്കുള്ള സന്ദേശവും നിയമലംഘനം നടത്തി പിന്നീട് ക്രമപ്പെടുത്താമെന്ന് കരുതുന്നവര്‍ക്കും നിയമപരമായി തെറ്റാണെന്നറിഞ്ഞിട്ടും ക്രമപ്പെടുത്തലിന് അപേക്ഷിക്കുന്നവര്‍ക്കുമുള്ള മറുപടിയാണിതെന്നും കോടതി വ്യക്തമാക്കി.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചതെന്ന് നഗരസഭ കോടതിയെ അറിയിച്ചു. മരട് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണെന്ന് സർക്കാറും അറിയിച്ചു. തുടർന്നാണ് ഉടമകള്‍ക്ക് ബിൽഡർമാരോട് നഷ്ടപരിഹാരം തേടാമെന്ന നിരീക്ഷണത്തോടെ ഹരജികൾ തള്ളിയത്.
മരട് ഫ്ലാറ്റുകളിൽ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാൻ നഗരസഭ കത്തുനൽകി മരട്: ചട്ടം ലംഘിച്ച് നിർമിച്ച മരടിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിെൻറ ഭാഗമായി സർക്കാർതലത്തിൽ ഗൗരവതര നീക്കങ്ങൾ തുടങ്ങി. ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിക്കാൻ കെ.എസ്.ഇ.ബിക്കും ജലവിതരണം നിർത്താൻ ജല അതോറിറ്റിക്കും മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ ചൊവ്വാഴ്ച ഒൗദ്യോഗികമായി കത്തുനൽകി. വെള്ളിയാഴ്ചക്കകം നടപടി വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. മരട് നഗരസഭ സെക്രട്ടറിയുടെ അധികച്ചുമതല ഫോർട്ട്കൊച്ചി ആർ.ഡി.ഒകൂടിയായ സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.