കോർപറേഷന്​ വീണ്ടും വിമർശനം; ദൗത്യസംഘത്തെ നിയോഗിക്കണമെന്ന്​ ൈഹകോടതി

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടും മാലിന്യപ്രശ്​നങ്ങളും പരിഹരിക്കാൻ ദൗത്യസംഘത്തെ നിയോഗിക്കണമെന്ന് ​ സർക്കാറിനോട്​ ​ൈഹകോടതി. കഴിഞ്ഞദിവസ​ത്തെ മഴയിൽ കൊച്ചി നഗരം വെള്ളത്തിൽ മുങ്ങിയത്​ പരാമർശിച്ച്​ കൊച്ചി നഗ രസഭയെ രൂക്ഷമായി വിമർശിച്ചാണ്​ ജസ്​റ്റിസ്​ ദേവൻ രാമചന്ദ്ര​​െൻറ ഉത്തരവ്​. കൊച്ചി കോർപറേഷൻ ഇക്കാര്യത്തിൽ സമ് പൂർണ പരാജയമാണെന്ന്​ വിലയിരുത്തിയാണ്​ ദൗത്യസംഘത്തെ നിയോഗിക്കാൻ സർക്കാറിനോട്​ നിർദേശിച്ചത്​.

പ്രശ്​ നം ശാശ്വതമായി പരിഹരിക്കണമെന്ന്​ കോടതി വ്യക്തമാക്കി. ദൗത്യസംഘത്തി​​െൻറ കൺവീനറായി കലക്ടറെ ചുമതലപ്പെടുത്തണം. ചീഫ് സെക്രട്ടറിയോ തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറിയോ സംഘത്തിൽ അംഗമായിരിക്കണം. നഗരസഭ സെക്രട്ടറിക്കുപുറ​െമ അ ഗ്​നിരക്ഷസേന, വാട്ടർ അതോറിറ്റി, റെയിൽ​േവ, കൊച്ചി മെട്രോ, സിയാൽ, പോർട്ട് ട്രസ്​റ്റ്​, കെ.എസ്.ഇ.ബി തുടങ്ങിയവയുടെ പ്രതിനിധികളും സംഘത്തിൽ ഉണ്ടായിരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനം കലക്ടർ നിർവഹിക്കണം. ദൗത്യസംഘത്തെ വിപുലീകരിക്കാനും ഫണ്ട് അനുവദിക്കാനും സർക്കാറിന് തീരുമാനമെടുക്കാം. പ്രത്യേകസംഘത്തെ നിയോഗിച്ച്​ 10 ദിവസത്തിനകം സർക്കാർ ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടപ്പോൾ മുഖ്യമന്ത്രി ഇടപെട്ട് നാലുമണിക്കൂർകൊണ്ട് രാത്രിതന്നെ പ്രശ്നം പരിഹരിച്ചെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് സർക്കാർ നടപടിയെ അഭിനന്ദിച്ചു. എറണാകുളത്ത് വെള്ളക്കെട്ടിൽ മുങ്ങിയ പ്രദേശങ്ങൾ നേരിൽ കാണാൻ പോയിരുന്നതായി കോടതി പറഞ്ഞു. ബഹളവും കോലാഹലവുമൊന്നുമില്ലാതെയായിരുന്നു താൻ പോയത്​. ജനങ്ങളുടെ ബുദ്ധിമുട്ട് നേരിൽ കണ്ടശേഷമാണ് കോടതിക്കകത്തിരുന്ന്​ ഇതുപറയുന്നത്​. വെള്ളക്കെട്ട്​ നീക്കാൻ കലക്ടർ, പൊലീസ്, അഗ്​നിരക്ഷസേന, റവന്യൂ, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങൾ അവസരത്തിനൊത്ത്​ ഉയർന്നതായും കോടതി വിലയിരുത്തി.

കഴിഞ്ഞ പ്രളയത്തെത്തുടർന്ന് സർക്കാർ പിരിച്ചുവിടണമെന്ന ആവശ്യം ഉയർന്നിരുന്നില്ലെന്നും ഹരജി പരിഗണിക്ക​െവ നഗരസഭയുടെ അഭിഭാഷൻ ചൂണ്ടിക്കാട്ടി. പ്രതീക്ഷിക്കാത്ത മഴയാണ് ഉണ്ടായത്​. വേലിയേറ്റമായിരുന്നതിനാൽ വെള്ളം ഒഴുകിപ്പോയില്ല -അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ, ശാസ്ത്രീയ രേഖകളില്ലാത്തതാണ്​ ഈ നിലപാടെന്ന്​ കോടതി അഭിപ്രായ​പ്പെട്ടു. നഗരത്തിൽനിന്ന് വെള്ളം കായലിലേക്ക് ഒഴുകിപ്പോയില്ല. എന്നാൽ, മുഖ്യമന്ത്രി നടപ്പാക്കിയ ഒാപറേഷൻ ബ്രേക്ക്​ ത്രൂവിലൂടെ മൂന്നുനാല്​ മണിക്കൂർകൊണ്ട് വെള്ളക്കെട്ട് പരിഹരിക്കാനായി. അതിനാൽ, ഇക്കാര്യത്തിൽ നഗരസഭയുടെ തൊടുന്യായങ്ങൾ കേൾക്കേണ്ടതില്ല. നടപടിയാണ് ആവശ്യം.

മുനിസിപ്പാലിറ്റി ആക്ടിലെ 64ാം വ്യവസ്ഥപ്രകാരം പിരിച്ചുവിടാൻ സർക്കാറിന്​ കഴിയുമെന്ന മുന്നറിയിപ്പാണ് കഴിഞ്ഞദിവസം കോടതി നൽകിയത്. ജനങ്ങൾക്കുവേണ്ടിയാണ് ഇതുപറയുന്നത്. നഗരസഭ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്​. നൂറുകണക്കിന്​ ആളുകളാണ് ദുരിതത്തിലായത്. കലൂർ സബ് സ്​റ്റേഷനിൽ വെള്ളം കയറിയതോടെ പലഭാഗങ്ങളിലും ജനം മണിക്കൂറുകളോളം ഇരുട്ടിലായി. നഗരസഭക്ക് ഒറ്റക്ക് ചെയ്യാനാവില്ലെങ്കിൽ ജില്ല ഭരണകൂടത്തി​​െൻറയോ സർക്കാറി​​​െൻറയോ സഹായം തേടണമായിരുന്നു. എന്നാൽ, അതുണ്ടായില്ല. 2018ൽ ഇൗ കേസിൽ ഒമ്പതുമാസംകൊണ്ട് പ്രശ്നം പരിഹരിക്കുമെന്ന് സത്യവാങ്മൂലം നഗരസഭ നൽകിയിരുന്നെങ്കിലും ഒന്നുമുണ്ടായില്ലെന്നും കോടതി നിരീക്ഷിച്ചു.

Tags:    
News Summary - High court on kochi flood-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.