വ്യവഹാര നയം മനസ്സിലാക്കാതെ സർക്കാറി​െൻറ അപ്പീൽ; അതൃപ്​തി പ്രകടിപ്പിച്ച്​ ഹൈകോടതി

കൊച്ചി: വ്യവഹാര നയം മനസ്സിലാക്കാതെ അനാവശ്യ കേസുകളുമായി സർക്കാർ തന്നെ കോടതികളെ സമീപിക്കുന്നതിൽ ഹൈകോടതിക്ക്​ കടുത്ത​ അതൃപ്​തി. ഉദ്യോഗസ്​ഥരടക്കം ബന്ധപ്പെട്ട എല്ലാവർക്കും വ്യവഹാര നയം സംബന്ധിച്ച അറിവ്​ നൽകുന്നതടക്കം വിവിധ വകുപ്പുകള്‍ നയം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്​ ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടു. കോഴിക്കോട്ടെ വിദ്യാസദനം മോഡല്‍ സ്‌കൂളി​ന്​ അംഗീകാരം നിഷേധിച്ചതുമായി ബന്ധപ്പെട്ട സർക്കാറി​​​െൻറ അപ്പീൽ വാദത്തിനുശേഷം പിൻവലിക്കാൻ അനുമതി നൽകിയാണ്​ കോടതിയുടെ നിരീക്ഷണം. സ്​കൂളിന്​ അംഗീകാരം നൽകണമെന്നായിരുന്നു സിംഗിൾബെഞ്ച്​ ഉത്തരവ്​. എന്നാൽ, ഇൗ ഉത്തരവ്​ വസ്​തുതകൾ മനസ്സിലാക്കാതെയുള്ളതാണെന്നും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ്​​ സർക്കാർ അപ്പീൽ നൽകിയത്​.

നൂറ്​  മീറ്റർ ചുറ്റളവിൽ പുറക്കാട് നോര്‍ത്ത് എൽ.പി സ്​കൂൾ സ്​ഥിതി ചെയ്യുന്നുണ്ടെന്നും ഇൗസ്​കൂളിന്​ അംഗീകാരം നൽകുന്നത്​ അതി​​​െൻറ താൽപര്യങ്ങളെയും അവകാശങ്ങളെയും ബാധിക്കുമെന്നുമായിരുന്നു ഡി.പി.​െഎയുടെ റി​പ്പോർട്ട്​. നിലവിലുള്ളത്​ എൽ.പി സ്​കൂളും അനുമതി തേടുന്നത്​ ഹൈസ്​കൂളിനും വേണ്ടിയാണെന്ന്​ വിലയിരുത്തിയാണ്​ അംഗീകാരം നൽകാൻ സിംഗിൾബെഞ്ചി​​​െൻറ ഉത്തരവുണ്ടായത്​. 

സർക്കാർ വാദം നിലനിൽക്കുന്നതല്ലെന്ന്​ ഡിവിഷൻബെഞ്ചും ചൂണ്ടിക്കാട്ടി. നിയമത്തി​​​െൻറ പിൻബലമില്ലാത്ത ബാഹ്യമായ കാരണത്തി​​​െൻറ പേരിലാണ്​​ അംഗീകാരം നിഷേധിച്ചിരിക്കുന്ന​തെന്നാണ്​ രേഖകളിൽനിന്ന്​ മനസ്സിലാവുന്നത്​. അതിനാൽ, സിംഗിൾബെഞ്ച്​ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന്​ കോടതി വ്യക്​തമാക്കി. നിയമത്തി​​​െൻറ ദുരുപയോഗമാണ്​ സർക്കാർ ഉത്തരവിലൂടെ വെളിപ്പെട്ടിട്ടുള്ളത്​. അപ്പീൽ വേണ്ടതില്ലെന്ന്​ അഡ്വക്കറ്റ്​ ജനറൽ ഒാഫിസി​​​െൻറ നിർദേശം മറികടന്നതായാണ്​ അറിയുന്നത്​. എന്നാൽ, ഇതി​​​െൻറ അനന്തര ഫലം അനുഭവിക്കേണ്ടത്​ സർക്കാറും വകുപ്പുമാണ്​.

ദേശീയ ‘വ്യവഹാര നയ’ത്തി​​​െൻറ ഭാഗമായാണ്​ സംസ്​ഥാന സർക്കാറും നയമുണ്ടാക്കിയത്​​. 2011 ഡിസംബർ മൂന്നിന്​ ഇത്​ ഗസറ്റിൽ വിജ്​ഞാപനം ചെയ്​തിട്ടുമുണ്ട്​. സർക്കാറും ഉദ്യോഗസ്​ഥരും നിയമ ഉദ്യോഗസ്​ഥരും ഇതുമായി ബന്ധപ്പെട്ട്​ നിർവഹിക്കേണ്ട കാര്യങ്ങളും നയത്തിൽ പരാമർശിച്ചിട്ടുണ്ട്​. സർക്കാറി​​​െൻറ ഇൗ നയത്തെക്കുറിച്ച്​ മറന്നവരോ അറിയാത്തവരോ​  ആയിരിക്കും​ ഇത്തരമൊരു അപ്പീലുമായി കോടതിയെ സമീപിച്ചത്​. കാര്യങ്ങൾ ശരിയാക്കാൻ ഒരു അവസരം കൂടി നൽകണമെന്ന സർക്കാർ അഭിഭാഷക​​​െൻറ ആവശ്യം മാനിച്ചും ജനങ്ങളുടെ നികുതി പണമാണ്​ സർക്കാർ പിഴയായി ഒടുക്കേണ്ടിവരുന്നതെന്നത്​ കണക്കിലെടുത്തും സർക്കാറിന്​ തൽക്കാലം പിഴ ചുമത്തുന്നില്ലെന്ന്​ കോടതി വ്യക്​തമാക്കി. തുടർന്ന്​​ നടപടികൾക്കായി ചീഫ്​  സെക്രട്ടറിക്ക്​ ഉത്തരവി​​​െൻറ പകർപ്പ്​ അയക്കാൻ കോടതി നിർദേശിച്ചു. 

Tags:    
News Summary - High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.