കൊച്ചി: ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന അഭിഭാഷകർക്ക് ധന സഹായം നൽകാൻ കേരള ബാർ കൗൺസിൽ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് ഹൈകോടത ി. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത അഭിഭാഷകർക്കും സഹായം നൽകണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിൽ അംഗങ്ങളും കേരള േലായേഴ്സ് ഫോറം ഭാരവാഹികളുമായ മുഹമ്മദ് ഷാ, പി. അബു സിദ്ദീഖ് എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിർദേശം.
വീണ്ടും ഹരജി പരിഗണിക്കുന്ന ഈ മാസം 15ന് മുമ്പ് ഇക്കാര്യം വ്യക്തമാക്കി വിശദീകരണപത്രിക നൽകണം. അഭിഭാഷകവൃത്തിയിലുള്ളവരെ സഹായിക്കാൻ കേരള കോർട്ട് ഫീസ് ആൻഡ് സൂട്ട് വാല്യുവേഷൻ നിയമപ്രകാരം രൂപവത്കരിച്ച ലീഗൽ ബെനിഫിറ്റ് ഫണ്ടിൽനിന്ന് സഹായം ലഭ്യമാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.